ചെന്നൈ: എന്നൂരിലെ താപവൈദ്യുത നിലയത്തില്‍ ഉണ്ടായ അപകടത്തില്‍ 9 തൊഴിലാളികള്‍ മരിച്ചു. നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്. നിര്‍മാണ പ്രവര്‍ത്തനത്തിനിടെ യൂണിറ്റിന്റെ മുന്‍ഭാഗം തകര്‍ന്നുവീഴുകയായിരുന്നു.
പുതിയ യൂണിറ്റിന്റെ നിര്‍മാണ സ്ഥലത്താണ് അപകടം ഉണ്ടായത്. മരിച്ചവര്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ആണെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ചെന്നൈയിലെ സ്റ്റാന്‍ലി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്