ഫസ്റ്റ് എ.സി കാബിൻ 'ഹണിമൂൺ സ്യൂട്ടാക്കി' മാറ്റി; റെയിൽവേ കോച്ചിലെ വൈറൽ അലങ്കാരത്തിൽ കേസെടുത്ത് ആർ.പി.എഫ്

JULY 9, 2026, 3:57 AM

മുംബൈ: ഇന്ത്യൻ റെയിൽവേയുടെ ഫസ്റ്റ് ക്ലാസ് എ.സി കാബിൻ പൂക്കളും ബലൂണുകളും ഉപയോഗിച്ച് 'ഹണിമൂൺ സ്യൂട്ട്' പോലെ അലങ്കരിച്ച സംഭവത്തിൽ കേസെടുത്ത് റെയിൽവേ. സുരക്ഷാ വീഴ്ചയുടെ പേരിൽ ട്രെയിനിലുണ്ടായിരുന്ന ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറെ  ഉടനടി സസ്പെൻഡ് ചെയ്തു. 110002 നമ്പർ നാന്ദേഡ്ഗ്രാം എക്സ്പ്രസിലെ കാബിൻ അലങ്കരിച്ചതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് റെയിൽവേയുടെ കർശന നടപടി.

പൂവിതളുകളും ബലൂണുകളും കൊണ്ട് റൂം അലങ്കരിച്ചതിന് പുറമെ കാബിന്റെ ഭിത്തിയിൽ "ഐ ലവ് യു" എന്ന സന്ദേശവും പതിച്ചിരുന്നു. ട്രെയിൻ സർവീസ് നടത്തുന്നതിനിടയിലായിരുന്നു ഈ അലങ്കാരങ്ങൾ. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന 'രാഹത് റൂം ഡെക്കറേഷൻ' എന്ന ഏജൻസിയാണ് ഇതിന് പിന്നിൽ.

ജാൽനയിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് വേണ്ടിയാണ് കാബിൻ ബുക്ക് ചെയ്തിരുന്നത്. ദമ്പതികൾ ഔറംഗബാദിൽ നിന്ന് കാർ മാർഗ്ഗം ജാൽന റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ഡെക്കറേഷൻ ടീം ട്രെയിനിൽ കയറി കാബിൻ അലങ്കരിക്കുകയായിരുന്നു. പിന്നീട് ജാൽനയിൽ വെച്ചാണ് ദമ്പതികൾ ട്രെയിനിൽ കയറിയത്.

vachakam
vachakam
vachakam

അനുമതിയില്ലാതെ കോച്ചിനുള്ളിൽ പ്രവേശിച്ച് അലങ്കാരങ്ങൾ നടത്തിയത് കടുത്ത സുരക്ഷാ വീഴ്ചയായാണ് ഇന്ത്യൻ റെയിൽവേ കണക്കാക്കുന്നത്. ഡെക്കറേറ്റർക്കെതിരെ റെയിൽവേ ആക്ട് പ്രകാരം കേസെടുത്തു. അനുമതിയില്ലാതെ കോച്ചിൽ പ്രവേശിക്കൽ, ടിക്കറ്റില്ലാതെ യാത്ര ചെയ്യൽ, റെയിൽവേ പരിധിയിൽ അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ ഗിരീഷ് കുമാറിനെ സസ്പെൻഡ് ചെയ്ത റെയിൽവേ, വീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ ഡിപ്പാർട്ട്മെന്റൽ തലത്തിൽ അന്വേഷണത്തിനും ഉത്തരവിട്ടു.

വൈറൽ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലർ ഇതിനെ വലിയൊരു റൊമാന്റിക് സർപ്രൈസ് ആയി കണ്ട് അഭിനന്ദിച്ചപ്പോൾ, ഭൂരിഭാഗം പേരും റെയിൽവേ സുരക്ഷയെക്കുറിച്ച് ആശങ്ക ഉന്നയിച്ചു. ബലൂണുകളും പേപ്പറുകളും ഉണങ്ങിയ പൂക്കളും ട്രെയിനിനുള്ളിൽ തീപിടുത്തത്തിന് കാരണമായേക്കാമെന്നും ഇത് റെയിൽവേ പ്രോട്ടോക്കോളിന്റെ ലംഘനമാണെന്നും പലരും ചൂണ്ടിക്കാട്ടി. അതേസമയം, ട്രോളന്മാർ ഈ കോച്ചിന് "സുഹാഗ്‌രാത് എക്സ്പ്രസ്" എന്നും "ഹണിമൂൺ ഓൺ വീൽസ്" എന്നും പേരിട്ട് സോഷ്യൽ മീഡിയയിൽ മീമുകളുടെ പൂരമാണ് തീർക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam