ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി അറിയിച്ച് അഭിജിത്ത് ദീപ്‌കെ 

JULY 25, 2026, 9:51 AM

ദില്ലി:  സിജെപിയുടെ ആവശ്യങ്ങൾ നരേന്ദ്രമോദി സർക്കാർ അംഗീകരിക്കുകയും ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുകയും ചെയ്തതിന് പിന്നാലെ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി അറിയിച്ച് അഭിജിത്ത് ദീപ്‌കെ.

'ഞാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഞങ്ങളെ പാറ്റകൾ എന്ന് വിളിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഇന്ത്യയിലേക്ക് വരില്ലായിരുന്നു.

ഇങ്ങനൊരു പ്രസ്ഥാനം ഒരിക്കലും ആരംഭിക്കില്ലായിരുന്നു'- ധർമ്മേ പ്രധാന്റെ രാജിക്ക് പിന്നാലെ പ്രവർത്തകരോട് ദീപ്‌കെ പറഞ്ഞു.  കോക്രോച്ച് ജനതാ പാർട്ടിയുടെ രൂപീകരണത്തിനും നാമകരണത്തിനും കാരണമായത് ചീഫ് ജസ്റ്റിസിന്റെ പരാമർശത്തെ തുടർന്നായിരുന്നു.

vachakam
vachakam
vachakam

മെയ് 15ന് നടന്ന ഒരു കേസിന്റെ വാദത്തിനിടെ തൊഴിലില്ലാത്ത യുവ അഭിഭാഷകരെ പാറ്റകളോട് ഉപമിച്ചു എന്ന രീതിയിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം പുറത്തുവന്നത്.

ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവയ്ക്കുകയും കോക്രോച്ച് ജനതാ പാർട്ടിയെന്ന കൂട്ടായ്മ രൂപീകരിക്കപ്പെടുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചേരുകയുമായിരുന്നു. എന്നാൽ തന്റെ പാറ്റ പരാമർശം രാജ്യത്തെ യുവാക്കൾക്ക് എതിരെയല്ല, മറിച്ച് വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് നിയമരംഗത്തേക്ക് കടന്നുകൂടിയവർക്കെതിരെ മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരിച്ചിരുന്നു.

എന്നാൽ ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിന് പിന്നാലെ ബോസ്റ്റണിൽ വിദ്യാർത്ഥിയായ ദീപ്‌കെ എക്‌സിൽ പരിഹാസരൂപേണ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തു. മെയ് 16ന് ദീപ്‌കെ കോക്രോച്ച് ജനതാ പാർട്ടി എന്ന കൂട്ടായ്മ പ്രഖ്യാപിക്കുകയും ഈയൊരു പ്ലാറ്റ്‌ഫോം പുറത്തുള്ള എല്ലാ പാറ്റകൾക്കും വേണ്ടിയാണെന്നും അഭിജിത്ത് പറഞ്ഞിരുന്നു.  

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam