ചെന്നൈ: വിജയിക്കൊപ്പം ഇടത്തും വലത്തുമുള്ളത് ഒരു മലയാളി. മാഹി സ്വദേശി നയീം മൂസയാണ് താരത്തിന്റെ സ്വകാര്യ സുരക്ഷാ ജീവനക്കാരനായി ഒപ്പം ഉള്ളത്. ജോലിക്കായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുബായിലെത്തിയ നയീം പിന്നീട് ബോഡി ബില്‍ഡറായി. തുടര്‍ന്നാണ് താരങ്ങളുടെ സുരക്ഷാ ജോലിയിലേക്ക് കടക്കുന്നത്.
ഇതിനായി ജെന്‍ഡര്‍ സെക്യൂരിറ്റി എന്ന പേരിലൊരു സ്ഥാപനവും അദ്ദേഹത്തിന് ഉണ്ട്. ദുബായിലെത്തിയ ഷാറുഖ് ഖാന്‍, ജസ്റ്റിന്‍ ബീബര്‍, ടോം ക്രൂസ് തുടങ്ങി ഒട്ടേറെപ്പേര്‍ക്കു ജെന്‍ഡര്‍ സെക്യൂരിറ്റിയാണ് സുരക്ഷയൊരുക്കിയത്. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഓരോ വേദിയിലും വിജയിക്കൊപ്പമുണ്ടായിരുന്ന നയീം സത്യപ്രതിജ്ഞാ ചടങ്ങിലും ഒപ്പം ചേര്‍ന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക സുരക്ഷാ സംഘത്തില്‍ നയീം തുടരുമോയെന്നതാണ് ഇനി അറിയാനുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
