ജൗൻപൂർ : മുപ്പത്തിയഞ്ചുകാരിയെ വിവാഹം ചെയ്ത എഴുപത്തിയഞ്ചുകാരൻ വിവാഹപ്പിറ്റേന്ന് മരിച്ചു. സംഗ്രുറാം എന്ന വയോധികനാണ് ആദ്യരാത്രിയുടെ പിറ്റേന്ന് രാവിലെ മരിച്ചത്. ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിലെ കുച്ച്മുച്ച് ഗ്രാമത്തിലാണ് സംഭവം.
ഏകാന്തത അവസാനിപ്പിക്കാൻ വേണ്ടിയായിരുന്നു ഇയാൾ വിവാഹ കഴിച്ചത്.ഒരു വർഷം മുൻപാണ് ഇയാളുടെ ആദ്യ ഭാര്യ മരിച്ചത്. അന്ന് മുതൽ ഒറ്റയ്ക്കായിരുന്നു സംഗ്രുറാമിന്റെ താമസം. ആദ്യഭാര്യയിൽ ഇദ്ദേഹത്തിന് കുട്ടികൾ ഉണ്ടായിരുന്നില്ല. ഇതോടെ കടുത്ത ഏകാന്തത അനുഭവിച്ചിരുന്നു. പിന്നീടാണ് രണ്ടാമത് വിവാഹം കഴിക്കാൻ അദ്ദേഹം തീരുമാനിച്ചത്.
സെപ്റ്റംബർ 29നാണ് ജലാൽപൂർ സ്വദേശിയായ 35 കാരി മൻഭവതിയെ ഇദ്ദേഹം വിവാഹം ചെയ്തത്. വിവാഹം റജിസ്റ്റർ ചെയ്തതിന് പിന്നാലെ സമീപത്തെ ഒരു ക്ഷേത്രത്തിൽ വച്ച് പരമ്പരാഗത രീതിയിൽ ചടങ്ങുകൾ നടത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷം സംസാരിച്ച മൻഭവതി, വീട്ടുകാര്യങ്ങൾ ഏറ്റെടുക്കുമെന്നും ജനിക്കുന്ന കുട്ടികളെ പരിപാലിക്കുമെന്നും സംഗ്രുറാമിന് ഉറപ്പ് നൽകിയിരുന്നു.
വിവാഹരാത്രിയിൽ ഇരുവരും ഏറെനേരം സംസാരിച്ചുകൊണ്ടിരുന്നതായി ഭാര്യ പറഞ്ഞു. എന്നാൽ രാവിലെയോടെ സംഗ്രുറാമിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇവിടെ വച്ചാണ് അദ്ദേഹം മരിച്ചത്. അതേസമയം സംഗ്രുറാമിന്റെ മരണത്തിൽ ബന്ധുക്കൾ ദുരൂഹതയാരോപിച്ചു.ഡൽഹിയിൽ താമസിക്കുന്ന അനന്തരവൻമാർ ഉൾപ്പെടെയുള്ള ബന്ധുക്കൾ സംഗ്രുറാമിന്റെ സംസ്കാര ചടങ്ങുകൾ നിർത്തിവയ്ക്കാൻ നിർദേശിച്ചു. തങ്ങളെത്തിയ ശേഷം സംസ്കാരം നടത്തിയാൽ മതിയെന്നാണ് അവർ പറയുന്നത്. അതേസമയം, മരണത്തിൽ പൊലീസ് അന്വേഷണവും പോസ്റ്റ്‌മോർട്ടവും ഉൾപ്പെടെയുള്ള നടപടികളുണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്