ചാലക്കുടി, ചങ്ങനാശേരി ഉൾപ്പെടെ രാജ്യത്താകെ 172  'അമൃത് ഭാരത്' സ്റ്റേഷൻ

FEBRUARY 6, 2026, 9:45 AM

ദില്ലി:  അമൃത് ഭാരത് പദ്ധതിയിലൂടെ രാജ്യത്തെ 172 റെയിൽവേ സ്റ്റേഷനുകൾ നവീകരിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. ‍‍

റെയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും യാത്രക്കാർക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനുമായി നടപ്പിലാക്കിയ ഈ പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നതെന്ന് റെയിൽവേ അവകാശപ്പെട്ടു.

കേരളത്തിലെ ഏഴ് സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങളും അമൃത് ഭാരത് പദ്ധതിയിലൂടെ പൂർത്തിയാക്കി. ചാലക്കുടി, ചങ്ങനാശേരി, ചിറയൻകീഴ്, കുറ്റിപ്പുറം, ഷൊർണൂർ ജങ്ഷൻ, വടകര, വടക്കാഞ്ചേരി എന്നീ സ്റ്റേഷനുകളാണ് യാത്രക്കാർക്കായി അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമായിരിക്കുന്നത്. 

vachakam
vachakam
vachakam

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ പ്രായോഗികമല്ലെന്നും നടപ്പാക്കാനാകില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് രാജ്യസഭയിൽ വ്യക്തമാക്കി.

സിൽവർ ലൈനിന് പകരം അതിവേഗ റെയിൽ പദ്ധതി പരിഗണിക്കാൻ കേന്ദ്രം തയ്യാറാണെന്നും, മെട്രോമാൻ ഇ ശ്രീധരന്റെ ഉപദേശങ്ങൾ രാജ്യം ആദരവോടെ സ്വീകരിക്കുമെന്നും ഇ ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി പൂർണമായും സ്വീകരിക്കുന്നുവെന്ന് റെയിൽവേ മന്ത്രി അറിയിച്ചു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam