എങ്ങോട്ട് പോയി? ജഗ്ഗി വാസുദേവിൻ്റെ ഇഷ ഫൗണ്ടേഷനിൽ നിന്ന് 2016നുശേഷം കാണാതായത് 6 പേരെ

MARCH 22, 2024, 7:29 PM

ചെന്നൈ: 2016 മുതൽ ജഗ്ഗി വാസുദേവിൻ്റെ ഇഷ ഫൗണ്ടേഷനിൽ നിന്ന് കാണാതായത് ആറുപേരെയെന്ന് തമിഴ്‌നാട് പോലീസ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. 

ജസ്റ്റിസുമാരായ എം.എസ്.രമേഷ്, സുന്ദർ മോഹൻ എന്നിവർക്ക് മുമ്പാകെയാണ് പോലീസ് വാക്കാൽ മൊഴി നൽകിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

അന്വേഷണ പുരോഗതി സംബന്ധിച്ച് ഏപ്രിൽ 18ന് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.കേസ് 18ന് വീണ്ടും പരിഗണിക്കും.

vachakam
vachakam
vachakam

സഹോദരന്‍ ഗണേശനെ ഹാജരാക്കാന്‍ തിരുനല്‍വേലി സ്വദേശിയായ തിരുമലൈ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയാണ് കോടതി പരിഗണിച്ചത്. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു 46കാരനായ ഗണേശനെ ഇഷ ഫൗണ്ടേഷനില്‍ നിന്ന് കാണാതായത്.

തന്റെ സഹോദരനുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് വ്യാഴാഴ്ചയാണ് തിരുമലൈ കോടതിയെ അറിയിച്ചത്. താന്‍ ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ടെങ്കിലും രണ്ട് ദിവസമായി ഗണേശന്‍ ജോലിക്കെത്തിയിട്ടില്ല എന്നായിരുന്നു മറുപടി ലഭിച്ചതെന്നും തിരുമലൈ കോടതിയില്‍ വ്യക്തമാക്കി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam