ആന്ധ്രാ പ്രദേശിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ കോനസീമ ജില്ലയിലെ റായവാരത്തെ ഗണപതി ഗ്രാന്‍ഡ് പടക്കനിര്‍മാണശാലയിലെ സ്ഫോടനത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം.40 തൊഴിലാളികളുണ്ടായിരുന്ന ഫാക്ടറിയിലാണ് അപകടമുണ്ടായത്.സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ തുടര്‍ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
പടക്ക നിര്‍മാണ ശാലയിലെ സ്‌ഫോടനത്തില്‍ വന്‍ നാശനഷ്ടമുണ്ടായി. സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് ആന്ധ്രാപ്രദേശ് ആഭ്യന്തരമന്ത്രി അനിത അറിയിച്ചു.
ഫാക്ടറിയിലുണ്ടായിരുന്ന സ്ഫോടക വസ്തുക്കള്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യാത്തതാണ് അപകട കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
അഗ്‌നിശമന സേനാ അംഗങ്ങളും പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു നിര്‍ദേശം നല്‍കി. ഫാക്ടറിയുടെ മതില്‍ തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും സൂചനകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്