കൊൽക്കത്ത: വെള്ളിയാഴ്ച ഉച്ചയോടെ അയൽരാജ്യമായ ബംഗ്ലാദേശിലുണ്ടായ ശക്തമായ ഭൂചലനത്തെത്തുടർന്ന് കൊൽക്കത്തയിലും പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് 1.22-ഓടെയായിരുന്നു സംഭവം.
കൊൽക്കത്തയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെ ബംഗ്ലാദേശിലെ നയാബസാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂനിരപ്പിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് ചലനം ഉണ്ടായതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഏകദേശം 10 സെക്കൻഡ് നീണ്ടുനിന്ന പ്രകമ്പനം കൊൽക്കത്ത നഗരത്തിലും സമീപ ജില്ലകളിലും വലിയ പരിഭ്രാന്തി പരത്തി. ബഹുനില കെട്ടിടങ്ങളിൽ താമസിക്കുന്നവർ പരിഭ്രാന്തരായി തെരുവുകളിലേക്ക് ഓടിയിറങ്ങി.
ഭൂചലന സമയത്ത് പ്രസംഗിച്ചുകൊണ്ടിരുന്ന കേന്ദ്രമന്ത്രി സുകാന്ത മജുംദാർ പ്രസംഗം പാതിവഴിയിൽ നിർത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഫാനുകൾ കറങ്ങുന്നതും ജനലുകളും ഫർണിച്ചറുകളും കുലുങ്ങുന്നതും കണ്ടതായി നിരവധി പേർ എക്സിൽ (X) കുറിച്ചു. പശ്ചിമ ബംഗാൾ സെക്രട്ടേറിയറ്റായ നബന്ന, നിയമസഭാ മന്ദിരം, ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ജീവനക്കാർ സുരക്ഷ മുൻനിർത്തി പുറത്തേക്ക് ഇറങ്ങി.
കൊൽക്കത്തയിലെ ഐടി ഹബ്ബായ സാൾട്ട് ലേക്കിലും സമാനമായ സാഹചര്യമായിരുന്നു. ഓഫീസുകളിൽ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ ഒഴിപ്പിച്ചു. നഗരത്തിലെ ഫ്ലാറ്റുകളിൽ താമസിക്കുന്നവരും പ്രകമ്പനം അനുഭവപ്പെട്ട ഉടൻ തന്നെ താഴേക്ക് ഓടിയെത്തി. നിലവിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജനങ്ങൾ ജാഗ്രതയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ പുതിയ നിബന്ധനകൾ: 25-45 ദിവസത്തെ ഇടവേളയും ഇ-കെവൈസിയും നിർബന്ധം,
അമേരിക്കയെ പിന്നിലാക്കി ചൈന കുതിക്കുന്നു: ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ബീജിംഗ്
ഇന്ത്യയെ ലോകസമ്പന്നനാക്കാൻ 'തോറിയം' വിപ്ലവം: 200 വർഷത്തെ ഊർജ്ജസമൃദ്ധിയിലേക്ക് രാജ്യം കുതിക്കുന്നു
ദീർഘകാലം കോമയിൽ; അമേരിക്കയിൽ അപകടത്തിൽപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം