ആഗ്ര: വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരിയെ മോചനദ്രവ്യം നല്‍കാത്തതിനെ തുടർന്ന് അക്രമിസംഘം കൊലപ്പെടുത്തിയതായി റിപ്പോർട്ട്. പല്ലവി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.
ആറ് ലക്ഷം രൂപയാണ് കുട്ടിയുടെ കുടുംബത്തോട് സംഘം ആവശ്യപ്പെട്ടത് എന്നാണ് പുറത്തു വരുന്ന വിവരം. മകളെ കാണാതായതോടെ വീട്ടുകാർ സംഭവം പോലീസില്‍ അറിയിക്കുകയും തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
അതേസമയം സംഭവത്തിന് പിന്നാലെ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിലും തുടർന്നുള്ള കൊലപാതകത്തിലും പങ്കുണ്ടെന്ന് ഇവർ സമ്മതിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്