അമരാവതി: മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. റാണിഗാവ് ഘട്ട് റോഡിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ധരണി താലൂക്കിലെ റാണിഗാവ് ഘട്ട് സെക്ഷനിൽ ശിവജിരിക്ക് രണ്ട് കിലോമീറ്റർ മുന്നിലായാണ് അപകടം നടന്നത്. മലയോര പാതയിലെ ഇടുങ്ങിയ റോഡിലൂടെ സഞ്ചരിക്കവെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. അഞ്ച് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടം നടന്നയുടനെ പോലീസും പ്രാദേശിക ഭരണകൂടവും നാട്ടുകാരും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഇടുങ്ങിയ ഘട്ട് റോഡും കൊക്കയുടെ ആഴവും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയായി. കൊക്കയിൽ നിന്നും പുറത്തെടുത്ത പരിക്കേറ്റവരെ ഉടൻ തന്നെ ധരണി സബ് ഡിസ്ട്രിക്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
അപകടകാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനത്തിൽ ആകെ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നതിനെക്കുറിച്ചും മരിച്ചവരെയും പരിക്കേറ്റവരെയും തിരിച്ചറിയാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇന്ത്യയുടെ പുതിയ മിസൈൽ ശക്തി: തരംഗമാകാൻ അത്യാധുനിക ഐസിബിഎം, ലോക പ്രതിരോധ സംവിധാനങ്ങളെയും
ഡബ്ല്യുടിഒയിൽ ചൈനയുടെ അഹങ്കാരം തകർത്ത് ഇന്ത്യ; സാമ്പത്തിക ബന്ധത്തിനായി ഇന്ത്യക്ക് മുന്നിൽ കൈകൂപ്പി
ലോകം ഭയക്കുന്ന ഹോർമുസ് കടലിടുക്കിലൂടെ എട്ട് ഇന്ത്യൻ കപ്പലുകൾ; വെല്ലുവിളികൾ അതിജീവിച്ച് ഇന്ത്യയുടെ
കല്യാണത്തിന് മുൻപ് മെലിയാൻ പുത്തൻ വഴി; ഇന്ത്യൻ വധുക്കൾക്കിടയിൽ മൗഞ്ചാരോ തരംഗം, വിവാഹ