അഹമ്മദാബാദ്: ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ ഇന്ത്യന്‍ ഘടകവുമായി (എക്യുഐഎസ്) ബന്ധമുള്ള നാല് ആളുകളെ ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഡെല്‍ഹിയില്‍ നിന്നുള്ള മുഹമ്മദ് ഫൈഖ്, അഹമ്മദാബാദില്‍ നിന്നുള്ള മുഹമ്മദ് ഫര്‍ദീന്‍, ആരവല്ലിയിലെ മൊഡാസയില്‍ നിന്നുള്ള സെഫുള്ള ഖുറേഷി, ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നുള്ള സീഷാന്‍ അലി എന്നിവരാണ് അറസ്റ്റിലായ ഭീകരരെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
അറസ്റ്റിലായ നാല് പേര്‍ക്കും വ്യാജ കറന്‍സി റാക്കറ്റുമായി ബന്ധമുണ്ട്. അല്‍ഖ്വയ്ദയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രതികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കൊപ്പം മറ്റ് ആപ്പുകളും ഉപയോഗിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് ഇവര്‍ അല്‍ക്വയ്ദ നേതൃത്വവുമായി ബന്ധം പുലര്‍ത്തിയത്. നാല് പേരും നിരീക്ഷണത്തിലായിരുന്നെന്നും പ്രത്യേക ഇന്റലിജന്‍സ് വിവരങ്ങളുടെയും ഏകോപിത നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് അവരെ പിടികൂടാനുള്ള ഓപ്പറേഷന്‍ നടത്തിയതെന്നും ഗുജറാത്ത് എടിഎസ് ഡിഐജി സുനില്‍ ജോഷി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്