ഗുരുഗ്രാം: 20 രൂപ നൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ മകൻ അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയതായി റിപ്പോർട്ട്. നൂഹ് ജില്ലയിലെ ജയ്സിങ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. റജിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ റജിയയുടെ മകൻ ജംഷദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം ജംഷദ് മയക്കുമരുന്നിന് അടിമയാണെന്നും വളരെക്കാലമായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ലഹരിക്ക് അടിമയായ ജംഷദ് ശനിയാഴ്ച അമ്മയോട് 20 രൂപ ചോദിച്ചു. എന്നാൽ അവർ പണം നൽകാൻ വിസമ്മതിച്ചു. ഇതിൽ പ്രകോപിതനായ അയാൾ അമ്മയെ കോടാലി കൊണ്ട് വെട്ടുകയായിരുന്നു..
റജിയയുടെ നിലവിളി കേട്ട് മറ്റ് കുടുംബാംഗങ്ങൾ ഉണരുകയും ഇവരുടെ മരുമകൾ റസിയയെ രക്ഷിക്കാനെത്തുകയും ചെയ്തു. ഇവരെയും ജംഷദ് ആക്രമിച്ചു. സംഭവസ്ഥലത്ത് വെച്ച് തന്നെ അമ്മ മരിച്ചു. കൊലക്ക് ശേഷം ജംഷദ് മൃതദേഹത്തിനരികിൽ തന്നെ കിടന്ന് ഉറങ്ങി എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറിയതായി പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്