കൊല്‍ക്കത്തയില്‍ അഞ്ചുനില കെട്ടിടം നിലം പൊത്തി; രണ്ടു മരണം

MARCH 18, 2024, 8:55 AM

കൊല്‍ക്കത്ത: തെക്കൻ കൊല്‍ക്കത്തയിലെ മെത്തിയബ്രൂസില്‍ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നുവീണു. അപകടത്തില്‍ രണ്ടുപേർ മരിച്ചു.

ഞായറാഴ്ച അർധരാത്രിയോടെയാണ് കെട്ടിടം തകർന്നുവീണത്. കെട്ടിടത്തിനടിയില്‍ കുടുങ്ങിയ 15 പേരെ പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് രക്ഷപ്പെടുത്തി.

ഏതാനും ആളുകള്‍ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് തിരച്ചില്‍ തുടരുകയാണ്. കൊല്‍ക്കത്ത പൊലീസ് കമ്മീഷണർ വിനീത് ഗോയല്‍ അപകടസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

vachakam
vachakam
vachakam

"ഞായറാഴ്ച രാത്രി വൈകി ഗാർഡൻ റീച്ച് ഏരിയയിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടം തകർന്നു. ഞങ്ങൾ കുറച്ച് പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്," പോലീസ് ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam