ദില്ലി: 2.4 കോടിയിലധികം രൂപ വിലമതിക്കുന്ന വ്യാജ എന്‍സിഇആര്‍ടി ടെക്സ്റ്റ് ബുക്കുകള്‍ ഡല്‍ഹി പൊലീസ് പിടിച്ചെടുത്തു.
വ്യാജ പുസ്തകങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വലിയ തട്ടിപ്പ് പുറത്തായത് എന്ന് പൊലീസ് പറഞ്ഞു.
170,000 വ്യാജ പുസ്തകങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. റാം നഗറിലെ മണ്ഡോലി റോഡിലെ എംഎസ് പാര്‍ക്കിന് സമീപം അനുപം സെയില്‍സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് പുസ്തകങ്ങള്‍ പിടിച്ചെടുത്തത്.
പ്രശാന്ത് ഗുപ്ത (48) യും മകന്‍ നിഷാന്ത് ഗുപ്ത (26) യും ചേര്‍ന്നാണ് വ്യാജ പുസ്തകങ്ങള്‍ വിറ്റിരുന്നത്. പത്തുവര്‍ഷത്തിലധികമായി ഇവര്‍ അനുപം സെയില്‍സ് എന്ന സ്ഥാപനം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്