റാഞ്ചി: തീർത്ഥാടകർ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 18 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു എന്നാണ് ലഭിക്കുന്ന വിവരം. ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ ഇന്ന് പുലർച്ചെ 4.30 ഓടെയാണ് അപകടമുണ്ടായത്.
ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോയ ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. അപകടത്തിൽ ബസ് പൂർണമായും തകർന്നു. അപകടത്തിൽപെട്ട നിരവധി പേരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കും മാറ്റി. പരിക്കേറ്റവർക്കുള്ള ചികിത്സ ഉറപ്പാക്കുന്നതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്