മധ്യപ്രദേശ്: ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട്. ഹോളിയോട് അനുബന്ധിച്ച് ക്ഷേത്ര ശ്രീകോവിലിനുള്ളിൽ ഭസ്മ ആരതി നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത് എന്നാണ് പുറത്തു വരുന്ന വിവരം. പൂജാരിമാരടക്കം 14 പേർക്ക് ആണ് പൊള്ളലേറ്റത്.
‘ഗുലാൽ’ എറിയുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഗുലാലിലെ രാസവസ്തുക്കളുടെ സാന്നിധ്യം കൊണ്ടാകാം തീപിടിത്തമുണ്ടായതെന്നാണ് നിഗമനം. അപകടസമയത്ത് ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലുണ്ടായിരുന്നത്. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാൽ വൻ അപകടമാണ് ഒഴിവായത്.
പരിക്കേറ്റ ക്ഷേത്രം ജീവനക്കാരെയും പൂജാരിമാരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിഷയത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം സമിതി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്നും ജില്ലാ കളക്ടർ നീരജ് സിംഗ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്