ഫേക്ക് കാളുകൾ കാരണം ചില്ലറ പ്രശ്നങ്ങൾ ഒന്നും അല്ല നമുക്കിടയിൽ സംഭവിക്കുന്നത്. ആളുകളുടെ പണം നഷ്ട്ടപെടുന്നതടക്കം പല ക്രിമിനൽ കുറ്റകൃത്യങ്ങൾക്കും ഫേക്ക് നമ്പറുകൾ കാരണമാകാറുണ്ട്. ഇതിനെതിരെ ഉള്ള പ്രാഥമിക നടപടിയെന്ന നിലയില്‍ അത്തരം സൈബർ ക്രിമിനലുകളുടെ ഫോണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ് കേന്ദ്ര സർക്കാർ.
ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിനുള്ള ആദ്യ നടപടിയെന്ന നിലയില്‍ ആണ് സൈബർ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ഏകദേശം 1.4 ലക്ഷം മൊബൈല്‍ നമ്പറുകള്‍ക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചത്. ധനകാര്യ സേവന സെക്രട്ടറി വിവേക് ജോഷിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
അതേസമയം 'സാമ്പത്തിക മേഖലയിലെ സൈബർ സുരക്ഷ'യെക്കുറിച്ച് വിവേക് ജോഷിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. വിച്ഛേദിക്കപ്പെട്ട മൊബൈല്‍ കണക്ഷനുകളുമായി ബന്ധിപ്പിച്ചതോ സൈബര്‍ കുറ്റകൃത്യങ്ങളിലോ സാമ്പത്തിക തട്ടിപ്പുകളിലോ ദുരുപയോഗം ചെയ്തതോ ആയ 1.4 ലക്ഷം മൊബൈല്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്തതായി ആണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇതുവരെ 500 ലധികം അറസ്റ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് നടന്നത്. 2023 ഏപ്രില്‍ മുതല്‍ 3.08 ലക്ഷം സിമ്മുകളും ബ്ലോക്കുചെയ്യപ്പെട്ടു. ഏകദേശം 50,000 ഐ.എം.ഇ.ഐ നമ്പറുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്, 2023 ഏപ്രില്‍ മുതല്‍ 592 വ്യാജ ലിങ്കുകള്‍ ബ്ലോക്ക് ചെയ്തു. 2194 യു.ആർ.എല്ലും നിരോധിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്