മീററ്റ്: 11 മാസം പ്രായമുള്ള കുഞ്ഞിനെതിരെ ലൈംഗികാതിക്രമം നടത്തിയ 15കാരന്‍ പിടിയിലായതായി റിപ്പോർട്ട്. ഉത്തര്‍പ്രദേശിലെ ബാഗ്പാതിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. വൈദ്യപരിശോധനയിലാണ് കുഞ്ഞ് ലൈംഗിക അതിക്രമത്തിന് ഇരയായ വിവരം കണ്ടെത്തിയത്.
അതേസമയം സംഭവത്തിന് പിന്നാലെ 15കാരനെ പിടികൂടി പോലീസ് ജുവനൈല്‍ ഹോമിലെത്തിച്ചു. 15കാരന്റെ വീടിനരികിലാണ് കുഞ്ഞിന്റെയും വീട്. വ്യാഴാഴ്ച്ച 15കാരന്‍ കുഞ്ഞിനെ തന്റെ വീട്ടിലേക്ക് എടുത്തുകൊണ്ട് പോവുകയായിരുന്നു.
എന്നാൽ അയല്‍വാസി വന്ന് കുഞ്ഞിനെ എടുത്തുകൊണ്ട് പോകുന്നതില്‍ വീട്ടുകാര്‍ക്കും അസ്വാഭാവികത ഉണ്ടായിരുന്നില്ല. എന്നാല്‍ അല്‍പ സമയത്തിന് ശേഷം കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് എത്തിയ വീട്ടുകാര്‍ 15കാരന്‍ കുഞ്ഞിനെ ലൈംഗീകമായി ഉപദ്രവിക്കുന്നത് ആണ് വീട്ടുകാർ കണ്ടത്. കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15കാരന്‍ ഇതിന് മുന്‍പും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്നും പരിശോധിച്ച് വരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്