ഉക്രെയ്‌നില്‍ വെടിനിര്‍ത്തല്‍ സാധ്യമാകാത്തത് റഷ്യ സമ്മതിക്കാത്തതിനാല്‍; യുഎന്നില്‍ ആരോപണം ഉന്നയിച്ച് വ്ളോഡിമിര്‍ സെലന്‍സ്‌കി

SEPTEMBER 24, 2025, 12:45 PM

ന്യൂയോര്‍ക്ക്: ഉക്രെയ്‌നില്‍ വെടിനിര്‍ത്തല്‍ സാധ്യമാകാത്തത് റഷ്യ വിസമ്മതിക്കുന്നത് കൊണ്ടാണെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്‌കി. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ സംസാരിക്കുകയായിരുന്നു സെലന്‍സ്‌കി. ആയിരക്കണക്കിന് കുട്ടികളെ തട്ടിക്കൊണ്ടുപോകുക, സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുക, യൂറോപ്പില്‍ ഉടനീളം അസ്ഥിരത പടര്‍ത്തുക തുടങ്ങിയ കുറ്റങ്ങളും അദ്ദേഹം റഷ്യയ്ക്കെതിരെ ഉന്നയിച്ചു.

രക്തച്ചൊരിച്ചിലിനിടയിലും ഉക്രെയ്ന്‍കാര്‍ സമാധാന പ്രിയരായരാണെന്ന്  എന്ന് പറഞ്ഞ സെലെന്‍സ്‌കി, നമ്മുടെ കുട്ടികളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ എത്ര സമയമെടുക്കും എന്നും സഭയോട് ചോദിച്ചു. റഷ്യയുടെ ആക്രമണം ഉക്രെയ്‌നില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കി.

പോളണ്ടിന്റെയും എസ്റ്റോണിയയുടെയും വ്യോമാതിര്‍ത്തിയില്‍ റഷ്യ നടത്തുന്ന ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളാണ് അദ്ദേഹം തന്റെ വാദങ്ങള്‍ക്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. അടുത്തിടെ 19 റഷ്യന്‍ ഡ്രോണുകള്‍ പോളിഷ് വ്യോമാതിര്‍ത്തിയിലേക്ക് കടന്നുവെന്നും അതില്‍ നാലെണ്ണം മാത്രമാണ് വെടിവെച്ചിട്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. റഷ്യന്‍ ആക്രമണങ്ങളെത്തുടര്‍ന്ന് എസ്റ്റോണിയയ്ക്ക് ചരിത്രത്തിലാദ്യമായി യുഎന്‍ സുരക്ഷാ സമിതിയുടെ യോഗം വിളിക്കേണ്ടി വന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam