മെക്‌സിക്കോ സിറ്റി: ചൂടുള്ളതും കയറാന്‍ ബുദ്ധിമുട്ടുള്ളതുമാക്കുന്നതിനായി യുഎസ്-മെക്‌സിക്കോ അതിര്‍ത്തി മതില്‍ മുഴുവന്‍ കറുപ്പ് പെയിന്റ് ചെയ്യുമെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം വ്യക്തമാക്കി. ഈ ആശയത്തിന് ഡൊണാള്‍ഡ് ട്രംപിന് നന്ദി പറയുകയും ചെയ്തു.
ആഭ്യന്തര തടങ്കലുകളും നാടുകടത്തലുകളുമാണ് നിലവിലെ കുടിയേറ്റ നിയന്ത്രണത്തിന്റെ പ്രാഥമിക ശ്രദ്ധാകേന്ദ്രമെങ്കിലും, ഈ വേനല്‍ക്കാലത്തിന്റെ തുടക്കത്തില്‍ പാസാക്കിയ ട്രംപിന്റെ നയ ബില്‍ അധിക മതില്‍ നിര്‍മ്മാണത്തിനായി 46 മില്യണ്‍ ഡോളറാണ് അനുവദിച്ചത്.
ഏകദേശം 2,000 മൈല്‍ (3,218 കിലോമീറ്റര്‍) അതിര്‍ത്തിയില്‍ ഓരോ ദിവസവും ഏകദേശം അര മൈല്‍ (0.8 കിലോമീറ്റര്‍) മതില്‍ ഉയരുന്നുണ്ടെന്ന് നോം പറഞ്ഞു. സമീപ മാസങ്ങളില്‍ അതിര്‍ത്തി കടന്നുള്ളവരുടെ എണ്ണം കുറഞ്ഞു. അനധികൃത കുടിയേറ്റത്തിന് തടസ്സമായി വ്യാപകമായ അറസ്റ്റുകളും തടങ്കലുകളും നടക്കുന്നതിന്റെ ഫലമാണിതെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
