മോസ്‌കോ: സുരക്ഷാ കാരണങ്ങളാല്‍ നേരത്തെ നാവിക പരേഡ് റദ്ദാക്കിയിരുന്നെങ്കിലും, ഞായറാഴ്ച സെന്റ് പീറ്റേഴ്സ്ബര്‍ഗിനെ ലക്ഷ്യമിട്ട് ഉക്രേനിയന്‍ ഡ്രോണുകള്‍ ആക്രമണം നടത്തിയതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചു. വ്ളാഡിമിര്‍ പുടിന്‍ റഷ്യയുടെ നാവിക ദിനാഘോഷത്തില്‍ പങ്കെടുത്തതിനിടെ ആയിരുന്നു കനത്ത വ്യോക്രമണം. തുടര്‍ന്ന് വിമാനത്താവളം അഞ്ച് മണിക്കൂര്‍ അടച്ചിടേണ്ടി വന്നു.
നാവിക ദിനത്തില്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ സാധാരണയായി വലിയ തോതിലുള്ള, നാവിക പരേഡ് നടത്താറുണ്ട്. അതില്‍ യുദ്ധക്കപ്പലുകളുടെയും സൈനിക കപ്പലുകളുടെയും ഒരു കൂട്ടം നെവാ നദിയിലൂടെ സഞ്ചരിക്കും. അതില്‍ പുടിന്‍ പങ്കെടുക്കുകയുമാണ് പതിവ്. കഴിഞ്ഞ വര്‍ഷം, പരേഡിനെ ആക്രമിക്കാന്‍ ഉക്രേനിയന്‍ പദ്ധതിയിട്ടിരുന്നതായി റഷ്യ സംശയിച്ചുവെന്ന് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
ജൂലൈ ആദ്യം പരേഡ് റദ്ദാക്കിയതായി ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ ഈ വര്‍ഷത്തെ പരേഡ് റദ്ദാക്കിയതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ഞായറാഴ്ച സ്ഥിരീകരിച്ചിരുന്നു. പട്രോളിംഗ് സ്പീഡ് ബോട്ടിലാണ് പുടിന്‍ ഞായറാഴ്ച നഗരത്തിലെ ചരിത്രപ്രസിദ്ധമായ നാവിക ആസ്ഥാനത്ത് എത്തിയത്. അവിടെ നിന്ന് പസഫിക്, ആര്‍ട്ടിക് സമുദ്രങ്ങള്‍, ബാള്‍ട്ടിക്, കാസ്പിയന്‍ കടലുകള്‍ എന്നിവിടങ്ങളിലായി 150-ലധികം കപ്പലുകളും 15,000 സൈനികരും ഉള്‍പ്പെട്ട അഭ്യാസങ്ങള്‍ അദ്ദേഹം വീക്ഷിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്