കീവ്: യുദ്ധം അവസാനിപ്പിക്കാന്‍ ഭൂമി വിട്ടുകൊടുത്തുകൊണ്ടുള്ള പരിഹാരത്തിന് യു.എസ് സമ്മര്‍ദ്ദം ചെലുത്തിയതായി ആരോപിച്ച് ഉക്രെയ്ന്‍. കിഴക്കന്‍ ഉക്രെയ്‌നിലെ തന്ത്രപ്രധാനമായ ഡോണ്‍ബാസ് മേഖല റഷ്യക്ക് വിട്ടുകൊടുക്കാന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിക്ക് മേല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് യുക്രൈന്‍ ഉദ്യോഗസ്ഥരുടെ ആരോപണം.
ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനും തമ്മില്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ വെച്ച് കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കെയാണ് പുതിയ ആരോപണം. യുക്രൈനിലേക്ക് റഷ്യ നടത്തിയ അധിനിവേശം അതിന്റെ നാലാം വര്‍ഷത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. ഏതാനും മാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ യുദ്ധം അതിന്റെ നാലാം വാര്‍ഷികത്തിലെത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്