ബ്രിട്ടന്‍: ഗാസയിലെ ആക്രമണം ഇസ്രായേല്‍ അവസാനിപ്പിക്കാത്ത പക്ഷം പാലസ്തീനെ സെപ്റ്റംബറില്‍ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍. ഗാസയിലെ ഭയാനകമായ സാഹചര്യം അവസാനിപ്പിക്കാന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണമെന്നും സ്റ്റാമെര്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ നടപ്പാക്കണം. വെസ്റ്റ് ബാങ്കില്‍ അധിനിവേശം ഉണ്ടാകില്ലെന്ന് വ്യക്തമാക്കണമെന്നും സ്റ്റാമെര്‍ കൂട്ടിച്ചേര്‍ത്തു.
നിബന്ധനകള്‍ പാലിക്കാത്തപക്ഷം പാലസ്തീനെ സെപ്റ്റംബറില്‍ സ്വതന്ത്രരാഷ്ട്രമായി ബ്രിട്ടന്‍ അംഗീകരിക്കും. ഇസ്രയേലും ഹമാസും തമ്മില്‍ തുല്യതയില്ല. ഹമാസിന് മുന്നില്‍വയ്ക്കുന്ന ആവശ്യങ്ങള്‍ അതേപടി തുടരുന്നു. ഹമാസ് എല്ലാ ബന്ദികളെയും മോചിപ്പിക്കണം. വെടിനിര്‍ത്തലിന് സമ്മതിക്കണം. ഗാസയുടെ ഭരണത്തില്‍ അവര്‍ക്ക് ഒരു പങ്കും ഉണ്ടാകില്ലെന്ന് അംഗീകരിക്കണം. കൂടാതെ നിരായുധരാകണമെന്നും സ്റ്റാമെര്‍ വ്യക്തമാക്കി. കാബിനറ്റ് യോഗത്തിന് ശേഷം നടത്തിയ നിര്‍ണായക പ്രഖ്യാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത് നടത്തിയത്.
മാത്രമല്ല പാലസ്തീന്‍ സ്വതന്ത്രരാഷ്ട്ര പ്രഖ്യാപനം സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തിയെന്നും സ്റ്റാമെര്‍ പറഞ്ഞു. പട്ടിണിയിലായ ഗാസ ജനതയ്ക്ക് ആവശ്യമായ സഹായം എത്രയും വേഗം എത്തിച്ചുനല്‍കണമെന്ന് ഐക്യരാഷ്ട്ര സംഘടനയോട് അദ്ദേഹം അഭ്യര്‍ഥിച്ചു. എന്നാല്‍ പാലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുന്നത് സംബന്ധിച്ച് സ്റ്റാമെറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിച്ചിട്ടില്ലെന്ന് ട്രംപ് പ്രതികരിച്ചു. പാലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ പാലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുമെന്ന ബ്രിട്ടന്റെ പ്രഖ്യാപനം ഹമാസിനുള്ള പ്രതിഫലമാണെന്നും ഗാസയില്‍ വെടിനിര്‍ത്തല്‍ കൈവരിക്കാനുള്ള ശ്രമങ്ങളെ അത് ദോഷകരമായി ബാധിക്കുമെന്നും ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്