അബുദാബി: മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വഷളാകുന്ന പശ്ചാത്തലത്തിൽ പൗരന്മാർക്കും താമസക്കാർക്കും കർശന നിർദ്ദേശങ്ങളുമായി യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി.
ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങളെ പ്രതിരോധിച്ചതിന് പിന്നാലെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വീണ മിസൈൽ അവശിഷ്ടങ്ങളുടെയോ സംശയാസ്പദമായ വസ്തുക്കളുടെയോ സമീപത്തേക്ക് പോകരുതെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.
മിസൈൽ അവശിഷ്ടങ്ങളോ സംശയാസ്പദമായ വസ്തുക്കളോ കാണുന്ന പക്ഷം ഉടൻ തന്നെ അവിടെ നിന്നും മാറിനിൽക്കുക. ഇത്തരം വസ്തുക്കളുടെ ചിത്രങ്ങൾ പകർത്താനോ വീഡിയോ എടുക്കാനോ ശ്രമിക്കരുത്. ഇത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക നടപടികളെ തടസ്സപ്പെടുത്തും. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സാഹചര്യം ഒരുക്കിക്കൊടുക്കുക.
ഇറാനിൽ നിന്ന് വന്ന രണ്ട് ഘട്ടങ്ങളായുള്ള മിസൈൽ ആക്രമണങ്ങളെ യുഎഇ വിജയകരമായി പ്രതിരോധിച്ചു. ഇതിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ചതിനെത്തുടർന്ന് ചില കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട അപകടത്തിൽ ഒരു പാകിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു.
അദ്ദേഹത്തിന്റെ മരണത്തിൽ അധികൃതർ അനുശോചനം അറിയിച്ചു.രാജ്യത്തെ സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് എൻസിഇഎംഎ വ്യക്തമാക്കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ 24 മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അതോറിറ്റി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

യൂറോപ്പിലേക്കുള്ള യാത്രയിൽ മാറ്റം: ഡിജിറ്റൽ പാസ്പോർട്ട് നിയമങ്ങൾ ഇന്ന് (2026 ഏപ്രിൽ 10) മുതൽ നിലവിൽ
കുവൈറ്റിൽ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു എന്ന വാർത്തകൾ തെറ്റ്; വിമാനത്താവളം അടഞ്ഞുതന്നെ തുടരുമെന്ന്
ആക്രമണം നിർത്താതെ ഇസ്രായേൽ; നെതന്യാഹുവിന്റെ സൈനിക തന്ത്രങ്ങൾ പരാജയത്തിലേക്കോ?
വ്യോമാക്രമണ ഭീഷണിയില്ലാതെ ഗൾഫ് രാജ്യങ്ങൾ; സമാധാന ചർച്ചകളിൽ പ്രതീക്ഷയർപ്പിച്ച് ലോകം