കേരളത്തിലെ കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. ഇവയ്ക്ക് പുറമെ മംഗലാപുരം, കോയമ്പത്തൂർ, മധുര, തിരുച്ചിറപ്പള്ളി, ഗോവ, ലഖ്‌നൗ, വിജയവാഡ എന്നീ നഗരങ്ങളിലേക്കുള്ള നേരിട്ടുള്ള വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. അതേസമയം, ഇന്ത്യയിലെ മറ്റ് എട്ട് നഗരങ്ങളിലേക്ക് സൗദിയിലെ ദമ്മാം വഴി ജസീറ എയർവേയ്‌സ് സർവീസ് തുടരുമെങ്കിലും ഇത് യാത്രാസമയം വർദ്ധിപ്പിക്കും.
ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. വെബ്‌സൈറ്റോ മൊബൈൽ ആപ്പോ വഴി ടിക്കറ്റ് എടുത്തവർക്ക് തുക അതേ അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കും.
ട്രാവൽ ഏജൻസികൾ വഴിയാണ് ബുക്ക് ചെയ്തതെങ്കിൽ തുക 'ക്രെഡിറ്റ് ഷെൽ' ആയി ലഭ്യമാകും. യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് സമയക്രമം ഔദ്യോഗികമായി പരിശോധിക്കണമെന്ന് സി.ഇ.ഒ ഭരതൻ പശുപതി നിർദ്ദേശിച്ചു.
അവധിക്കാലത്ത് സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയത് ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാൻ കാരണമാകുമെന്ന ആശങ്കയിലാണ് പ്രവാസികൾ. സീറ്റുകളുടെ ലഭ്യത കുറയുന്നതോടെ മറ്റ് വിമാനക്കമ്പനികൾ നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
