ലബനനിൽ ഇസ്രായേൽ സൈനിക ആക്രമണം തുടരുന്ന സാഹചര്യത്തിൽ, അമേരിക്കയുമായുള്ള താൽക്കാലിക വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാന്റെ ഭീഷണി.
ലബനനിലെ ആക്രമണങ്ങളെ വെടിനിർത്തൽ കരാറിന്റെ ലംഘനമായാണ് ഇറാൻ കാണുന്നതെന്ന് ഇറാനിലെ തസ്നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യം തുടരുകയാണെങ്കിൽ കരാറിൽ നൽകിയ ഉറപ്പുകൾ പുനഃപരിശോധിക്കുമെന്ന് ഇറാനിലെ ഉന്നത വൃത്തങ്ങൾ അറിയിച്ചു.
ലബനനിലെ 'ഇസ്‌ലാമിക് റെസിസ്റ്റൻസിനെതിരെ' ഉൾപ്പെടെയുള്ള എല്ലാ യുദ്ധമുഖങ്ങളിലും പോരാട്ടം നിർത്തിവെക്കുന്നതാണ് വെടിനിർത്തൽ കരാറെന്നാണ് ഇറാന്റെ പക്ഷം. എന്നാൽ ലബനൻ ഈ കരാറിന്റെ പരിധിയിൽ വരില്ലെന്ന നിലപാടിലാണ് ഇസ്രായേൽ.
കഴിഞ്ഞ ദിവസം ബെയ്റൂട്ട്, ബെഖാ താഴ്‌വര, തെക്കൻ ലബനൻ എന്നിവിടങ്ങളിലായി 10 മിനിറ്റിനിടെ നൂറിലധികം കേന്ദ്രങ്ങളിൽ ഇസ്രായേൽ കനത്ത വ്യോമാക്രമണം നടത്തിയിരുന്നു. നിലവിലെ സംഘർഷം ആരംഭിച്ച ശേഷമുള്ള ഏറ്റവും വലിയ ഏകോപിത ആക്രമണമാണിതെന്ന് ഇസ്രായേൽ സൈന്യം വിശേഷിപ്പിച്ചു.
ഹിസ്ബുള്ള തലവൻ നയീം ഖാസമിന്റെ അടുത്ത സഹായിയും അനന്തരവനുമായ അലി യൂസഫ് ഹർഷി ബെയ്റൂട്ടിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു.
മാർച്ച് 2 മുതൽ ലബനനിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളിൽ ഇതുവരെ 1,530 പേർ കൊല്ലപ്പെടുകയും 4,812 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലബനീസ് അധികൃതർ വ്യക്തമാക്കി. സംഘർഷം രൂക്ഷമായതോടെ മേഖലയിലെ വെടിനിർത്തൽ ചർച്ചകൾ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
