ദുബായ്: പൊതു ക്രമസമാധാന നിയമങ്ങൾ ലംഘിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ ഉള്ളടക്കം പങ്കുവെച്ചതിന് രണ്ട് പേരെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. പശ്ചിമേഷ്യൻ സംഘർഷങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇറാന് അനുകൂലമായി സംസാരിക്കുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌തതാണ് കുറ്റമെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ 27-ഉം 37-ഉം വയസ്സുള്ള രണ്ട് വ്യക്തികളെയാണ് ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് പിടികൂടിയത്. രാജ്യത്തിന്റെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന തരത്തിൽ ലൈവ് വീഡിയോകളും ദൃശ്യങ്ങളും വ്യക്തിഗത അക്കൗണ്ടുകൾ വഴി പ്രചരിപ്പിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം.
പൊതുജന വികാരം ഇളക്കിവിടുന്നതും നിയമവിരുദ്ധവുമായ ഇത്തരം പ്രവർത്തികൾക്കെതിരെ കർശന നടപടി തുടരുമെന്നും പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ബഹ്റൈനിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്കയിൽ നിന്ന് ഗൾഫ് രാജ്യങ്ങൾ അകലുന്നു; ആയുധങ്ങൾക്കായി പുതിയ വിപണികൾ തേടി സൗദിയും
അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഇറാൻ; സമാധാന ചർച്ചകൾ തകരാൻ കാരണം വാഗ്ദാന ലംഘനമെന്ന്
അമേരിക്കൻ ആക്രമണത്തെ അതിജീവിച്ച് ഇറാൻ; എണ്ണ ശുദ്ധീകരണ ശാലകൾ അതിവേഗം പുനസ്ഥാപിച്ച് ഖുമൈനി
ഹോർമുസ് കടലിടുക്കിൽ കടുത്ത നിയന്ത്രണം; വിദേശ കപ്പലുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്