ഇന്ത്യയെ രൂക്ഷമായി വിമർശിച്ചു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉന്നത സഹായികളിൽ ഒരാളായ സ്റ്റീഫൻ മില്ലർ രംഗത്ത്. ഉക്രെയ്ൻ-റഷ്യ യുദ്ധം തുടരുന്ന ഈ സാഹചര്യത്തിൽ, ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ റഷ്യക്ക് സാമ്പത്തിക സഹായം ചെയ്യുകയാണെന്നും, ഇതിലൂടെ യുദ്ധം തുടരാൻ പുടിനിന് സാമ്പത്തിക സഹായം ലഭിക്കുകയാണെന്നും ആണ് അദ്ദേഹം ആരോപിച്ചത്.
“ഇന്ത്യ റഷ്യയിൽ നിന്ന് ഇപ്പോഴും എണ്ണ വാങ്ങുന്നു എന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ ഈ യുദ്ധം ഫണ്ടുചെയ്യുകയാണ് എന്നത് വളരെ ഗുരുതരമായ വിഷയം ആണെന്നും ഈ കാര്യത്തിൽ ലോകം ഉണരേണ്ട സമയം വന്നിരിക്കുന്നു" എന്നും വൈറ്റ് ഹൗസിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫായ മില്ലർ പറയുന്നു.
“റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ ഇന്ത്യ ഇപ്പോൾ ചൈനയോടൊപ്പം സമാന നിലയിലാണ്. ഇത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വാസ്തവമാണ്" എന്നും അദ്ദേഹം ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു: .
എന്നാൽ ഈ നീക്കം ഇന്ത്യയുമായി അമേരിക്കയുടെ ബന്ധത്തിൽ പുതിയ സമ്മർദ്ദങ്ങൾ സൃഷ്ടിക്കുന്നു എന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. അതിനിടെ, ട്രംപ് തന്റെ പ്രത്യേക പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫിനെ ഈ ആഴ്ച റഷ്യയിലേക്കു അയയ്ക്കാനാണ് ആലോചിക്കുന്നത്. പ്രസിഡന്റ് പുടിൻ ഈ വെള്ളിയാഴ്ചയ്ക്ക് മുമ്പായി യുദ്ധവിരാമത്തിന് സമ്മതിച്ചില്ലെങ്കിൽ, അമേരിക്ക റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിക്കുമെന്ന് ആണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
