സ്റ്റോക്ക്‌ഹോം: രാജ്യത്തെ സർക്കാർ. കുടിയേറ്റക്കാർ മാന്യമായ ജീവിതരീതി (Honest Living) പിന്തുടരണമെന്നും അല്ലാത്തപക്ഷം അവരെ നാടുകടത്തുമെന്നുമുള്ള കർശന വ്യവസ്ഥകളടങ്ങിയ പുതിയ ബില്ലാണ് സർക്കാർ അവതരിപ്പിക്കുന്നത്. 2022-ൽ അധികാരമേറ്റ വലതുപക്ഷ സർക്കാർ, വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി കുടിയേറ്റ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
പുതിയ നിയമം നിലവിൽ വരുന്നതോടെ നിലവിലുള്ള റെസിഡൻസ് പെർമിറ്റുകൾ റദ്ദാക്കുന്നത് അധികൃതർക്ക് എളുപ്പമാകും. രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നത് പോലെ തന്നെ ഉത്തരവാദിത്തത്തോടെ ജീവിക്കേണ്ടത് അത്യാവശ്യമാണെന്ന് കുടിയേറ്റ കാര്യ മന്ത്രി ജോഹാൻ ഫോഴ്സെൽ പറഞ്ഞു.
കടബാധ്യതകൾ വീട്ടാതിരിക്കുക, സർക്കാർ ഉത്തരവുകൾ ലംഘിക്കുക, ആനുകൂല്യങ്ങൾ കൈക്കലാക്കാൻ തട്ടിപ്പ് നടത്തുക, വ്യാജ രേഖകൾ വഴി വിസ നേടുക തുടങ്ങിയവ നിയമലംഘനമായി കണക്കാക്കും.
നികുതി അടയ്ക്കാതെ ജോലി ചെയ്യുന്നതും പിഴകൾ ഒടുക്കാതിരിക്കുന്നതും കുടിയേറ്റക്കാർക്ക് വിനയാകും. കൂടാതെ, തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധം സൂചിപ്പിക്കുന്ന പ്രസ്താവനകളോ പ്രവർത്തനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അതും റെസിഡൻസ് പെർമിറ്റ് റദ്ദാക്കാൻ കാരണമായേക്കാം. അപേക്ഷാ സമയത്ത് തെറ്റായ വിവരങ്ങൾ നൽകുന്നതും സുരക്ഷാ ഭീഷണിയായി മാറുന്നതും നാടുകടത്തലിലേക്ക് നയിക്കുമെന്ന് സർക്കാർ വക്താക്കൾ വ്യക്തമാക്കി.
കുടിയേറ്റ വിരുദ്ധ നിലപാടുള്ള 'സുവീഡൻ ഡെമോക്രാറ്റ്സ്' പാർട്ടിയുടെ പിന്തുണയോടെയാണ് സർക്കാർ ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി കൂടുതൽ കർശനമായ നിയമങ്ങൾ കൊണ്ടുവരാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇതിനകം സുവീഡനിൽ താമസിക്കുന്നവർക്കും പുതുതായി എത്തുന്നവർക്കും ഒരുപോലെ ഈ നിയമങ്ങൾ ബാധകമായിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
