കുവൈറ്റ് സിറ്റി: വര്‍ക്ക് പെര്‍മിറ്റ് കാലാവധി കഴിഞ്ഞ പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താനൊരുങ്ങി കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക്. ഇത് സംബന്ധിച്ച് രാജ്യത്തെ പ്രാദേശിക ബാങ്കുകള്‍ക്ക് കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്കി. സാമ്പത്തിക ഇടപാടുകളില്‍ സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നീക്കം.
പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പി എ സി ഐ) സംവിധാനവുമായി ഓട്ടോമേറ്റഡ് ബന്ധം സ്ഥാപിച്ചതായി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഇതുവഴി തൊഴില്‍ അനുമതി അസാധുവായ തൊഴിലാളികളുടെ സിവില്‍ ഐഡി നമ്പറുകളും പേരുകളും ബാങ്കുകള്‍ക്ക് നേരിട്ട് ലഭ്യമാകും. ഉപഭോക്തൃ വിവരങ്ങള്‍ സമയബന്ധിതമായി പുതുക്കുന്നതിനും പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകളുടെ ദുരുപയോഗം തടയുന്നതിനും ഇത് സഹായകരമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
മുന്‍കാലങ്ങളില്‍ ആവശ്യമായ വിവരങ്ങളുടെ അഭാവം മൂലം ചില അക്കൗണ്ടുകള്‍ തുടര്‍ച്ചയായി സജീവമായി നിലനിന്നിരുന്നുവെന്നും ഇത് തട്ടിപ്പുകള്‍ക്കും നിയമവിരുദ്ധ ഇടപാടുകള്‍ക്കും സാധ്യത സൃഷ്ടിച്ചതായും സെന്‍ട്രല്‍ ബാങ്ക് ചൂണ്ടിക്കാട്ടി. കെ വൈ സി മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ബന്ധപ്പെട്ട അക്കൗണ്ടുകളില്‍ ആവശ്യമായ നടപടികള്‍ വൈകാതെ സ്വീകരിക്കണമെന്നും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

റഷ്യയുടെ കരുത്തായ തന്ത്രപ്രധാന ബോംബർ വിമാനങ്ങൾ തകർത്ത് ഉക്രെയ്ൻ; ശത്രുപാളയത്തിൽ കടന്നുകയറി ഉക്രെയ്നിന്റെ
ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഭൂകമ്പം; മാൻഡൽസൺ വിവാദത്തിൽ പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചതായി കീർ സ്റ്റാർമർ സമ്മതിച്ചു
യുഎസ് സൈനിക കേന്ദ്രങ്ങള്‍ നിരീക്ഷിക്കാന്‍ ഇറാന് ഉപയോഗിച്ചത് ചൈനീസ് ഉപഗ്രഹം; റിപ്പോര്‍ട്ടിനെ പിന്തുണച്ച്
ഗള്‍ഫ് സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി റഷ്യ; സൈനിക നീക്കം ഒഴിവാക്കണമെന്ന് ക്രെംലിന്