ജിദ്ദ: സൗദി അറേബ്യ ഈ വര്‍ഷം നൂറിലധികം വിദേശ പൗരന്മാരെ വധിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഒരു വര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും കൂടുതല്‍ വിദേശികളുടെ വധശിക്ഷയാണ് ഇതെന്ന് ബെര്‍ലിന്‍ ആസ്ഥാനമായുള്ള യൂറോപ്യന്‍-സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (ഇഎസ്ഒഎച്ച്ആര്‍) ലീഗല്‍ ഡയറക്ടര്‍ താഹ അല്‍ ഹാജി പറഞ്ഞു.
ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച്, 2023-ല്‍ ചൈനയ്ക്കും ഇറാനും ശേഷം ലോകത്തില്‍ ഏറ്റവും കൂടുതല്‍ തടവുകാരെ തൂക്കിലേറ്റിയത് സൗദി അറേബ്യയാണ്.
മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തിനിടെ സൗദി ഏറ്റവുമധികം പേരെ വധശിക്ഷക്ക് വിധേയമാക്കുന്ന വര്‍ഷം കൂടിയാണിത്. ഇതിനകം 274 ആളുകളുടെ വധശിക്ഷ നടപ്പിലാക്കിക്കഴിഞ്ഞു. 2022 ല്‍ 196 പെരെയും 1995 ല്‍ 192 പേരെയും വധശിക്ഷക്ക് വിധേയമാക്കിയതാണ് ഇതിനു മുന്‍പത്തെ റെക്കോഡ്.
ഈ വര്‍ഷം വധശിക്ഷയ്ക്ക് വിധേയരായ വിദേശികളില്‍ പാകിസ്ഥാനില്‍ നിന്ന് 21, യെമനില്‍ നിന്ന് 20, സിറിയയില്‍ നിന്ന് 14, നൈജീരിയയില്‍ നിന്ന് 10, ഈജിപ്തില്‍ നിന്ന് ഒമ്പത്, ജോര്‍ദാനില്‍ നിന്ന് എട്ട്, എത്യോപ്യയില്‍ നിന്ന് ഏഴ് എന്നിങ്ങനെ ആളുകള്‍ ഉള്‍പ്പെടുന്നു. സുഡാന്‍, ഇന്ത്യ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേരെ വീതവും ശ്രീലങ്ക, എറിത്രിയ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരെയും വധശിക്ഷക്ക് വിധേയരാക്കി.
2022 ല്‍ സൗദി അറേബ്യ മയക്കുമരുന്ന് കുറ്റവാളികളുടെ വധശിക്ഷയ്ക്ക് മൂന്ന് വര്‍ഷമായി നിലനിന്ന വിലക്ക് അവസാനിപ്പിച്ചിരുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ എണ്ണം ഉയരാന്‍ ഇതും കാരണമായി. ലഹരി കേസുകളില്‍ ഈ വര്‍ഷം ഇതുവരെ 92 വധശിക്ഷകള്‍ നടപ്പാക്കിയിട്ടുണ്ട്. അതില്‍ 69 പേര്‍ വിദേശികളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്