റഷ്യ യുക്രെയിൻ വൻ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ചൊവ്വാഴ്ച രാത്രി ആണ് റഷ്യ യുക്രെയിനിൽ ആക്രമണം നടത്തിയത്. 400 ഡ്രോണുകളും ഒരു മിസൈലും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. ഇത് ഈ ആഴ്ച ഇതുവരെ നടന്നതിൽ ഏറ്റവും വലിയ ആക്രമണമാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ഒഡേസ, ഖാർകീവ്, വിനിറ്റ്സിയ, ഉക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുടെ ജന്മനഗരം ആയ ക്രിവി റിഹ് എന്നിങ്ങനെ നാല് പ്രധാന പ്രദേശങ്ങൾ ലക്ഷ്യമാക്കി ആണ് ആക്രമണം നടന്നത്. എന്നാൽ ഉക്രെയ്ന്‍ വ്യോമസേനയുടേത് ശക്തമായ പ്രതിരോധമായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആക്രമിച്ചതിൽ നിന്നും 345 ഡ്രോണുകളെങ്കിലും തകർക്കാൻ അല്ലെങ്കിൽ പ്രവർത്തനരഹിതമാക്കാൻ അവർക്ക് കഴിഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം.
“യുദ്ധം തുടങ്ങിയത് മുതൽ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ ആക്രമണമാണിത്” എന്നാണ് ക്രിവി റിഹ് നഗരത്തിലെ സൈനിക മേധാവി ഒലെക്സാണ്ടർ വിൽകുൽ വ്യക്തമാക്കിയത്. “റഷ്യ അതിന്റെ യുദ്ധതന്ത്രം മാറ്റുന്നില്ല. അതിനാൽ നാം നമ്മുടെ പ്രതിരോധം ശക്തിപ്പെടുത്തണം. കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങളും, കൂടുതൽ മിസൈൽ തടയുന്ന സംവിധാനങ്ങളും, കൂടുതൽ ഉറച്ച തീരുമാനവുമാണ് ആവശ്യം” എന്നാണ് പ്രസിഡന്റ് സെലൻസ്കി വ്യക്തമാക്കിയത്.
അതേസമയം സമയം ഖാർകീവ് നഗരത്തിൽ 14 മിനിറ്റിനുള്ളിൽ 16 തവണ ആക്രമണം നടന്നതായി മേയർ പറഞ്ഞു. വിനിറ്റ്സിയയിൽ എട്ടുപേർക്ക് പരിക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. റഷ്യയുടെ ശക്തമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ഉക്രെയ്ന് പാർലമെന്റ് സുരക്ഷാസേനകൾക്കായി അധികമായി 400 ബില്ല്യൺ ഉക്രെയ്നിയൻ ഹ്രിവ്ന (ഏകദേശം 9.6 കോടി ഡോളർ) അനുവദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്