റോബ്ലോക്‌സിലെ മൂന്ന് ലക്ഷം ഗെയിമുകൾ നിരോധിച്ച് സൗദി അറേബ്യ

SEPTEMBER 6, 2025, 5:24 AM

റിയാദ്: സൗദി അറേബ്യ റോബ്ലോക്‌സ് ഗെയിമിംഗ് പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്ന  300,000 ഗെയിമുകൾ നിരോധിച്ചു. കുട്ടികളുടെ സുരക്ഷാ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ആണ് നടപടി. 

നിരോധിച്ച ഗെയിമുകളുടെ പ്രവർത്തനം അധികൃതർ നീരീക്ഷിച്ചു വരുകയാണെന്ന്  ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ അധികൃതർ അറിയിച്ചു. 

റോബ്ലോക്‌സ് ഗെയിമിനുള്ളിലെ ഉള്ളടക്കം കുട്ടികൾക്കിടയിൽ അക്രമവാസന വളർത്തുന്നതായും സദാചാര മൂല്യങ്ങൾക്ക് എതിരാണെന്നുമുള്ള പരാതികൾ നേരത്തെ ഉയർന്നിരുന്നു. 

vachakam
vachakam
vachakam

സൗദി ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസൃതമായി ഗെയിമുകളുടെ ഉള്ളടക്കം മാറ്റുമെന്ന് റോബ്‌ലോക്‌സ് അധികൃതർ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam