കാൻസർ ചികിത്സാ രംഗത്ത് ചരിത്രമായേക്കാവുന്ന മുന്നേറ്റം നടത്തി റഷ്യൻ ഗവേഷകർ. രോഗത്തെ പ്രതിരോധിക്കാനായി വികസിപ്പിച്ച എന്ററോമിക്‌സ് വാക്‌സിന്‍റെ ട്രയൽ പരീക്ഷണങ്ങൾ വൻവിജയമായി. പാർശ്വഫലങ്ങളില്ലാതെ മനുഷ്യരിൽ വിജയകരമായി പരീക്ഷിക്കാൻ സാധിച്ചതായി ഗവേഷകർ പറഞ്ഞു. വാക്സിൻ പരീക്ഷണത്തിന് ശേഷം രോഗികളിലെ ട്യൂമർ ചുരുങ്ങിയതായും ഗവേഷകർ കൂട്ടിച്ചേർത്തു.
കോവിഡ് വാക്‌സിനുകള്‍ക്ക് സമാനമായ എംആര്‍എന്‍എ സാങ്കേതിക വിദ്യ ഉപയോഗിച്ച്, റഷ്യയുടെ നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് റേഡിയോളജിക്കല്‍ സെന്ററും ഏംഗല്‍ഹാര്‍ട്ട് ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് മോളിക്കുലര്‍ ബയോളജിയും ചേര്‍ന്നാണ് മരുന്ന് വികസിപ്പിച്ചെടുത്തത്.
കാൻസർ കോശങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാൻ കഴിയുംവിധം ശരീരത്തിന്‍റെ പ്രതിരോധ സംവിധാനത്തെ പ്രാപ്തിപ്പെടുത്തി എടുക്കുക എന്നതാണ് വാക്സിന്‍റെ ദൗത്യം. വാക്സിൻ നിലവിലെ സാധാരണ ചികിത്സാ രീതിയായ കീമോതെറാപ്പിയേക്കാള്‍ സുരക്ഷിതമാണെന്നും ഗവേഷകർ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
