മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഞായറാഴ്ച ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ ഉന്നത ഉപദേഷ്ടാവ് ലാരിജാനിയുമായി കൂടിക്കാഴ്ച നടത്തി. മിഡില്‍ ഈസ്റ്റിലെ യുദ്ധ സാഹചര്യത്തെക്കുറിച്ചും ഇറാന്റെ ആണവ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങളെക്കുറിച്ചും പുടിനും ലാരിജാനിയും ചര്‍ച്ച ചെയ്തതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
മേഖലയില്‍ സ്ഥിരത കൊണ്ടുവരുന്നതിനും ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതിനും അനുകൂലമായ റഷ്യയുടെ നിലപാട് പുടിന്‍ ആവര്‍ത്തിച്ചെന്ന് പെസ്‌കോവ് പറഞ്ഞു.
ആണവ പദ്ധതിയെക്കുറിച്ച് യുകെ, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളുമായി ചര്‍ച്ച നടത്താന്‍ തത്വത്തില്‍ ധാരണയിലെത്തിയതായി ഇറാന്‍ അറിയിച്ചു.
ഇസ്രായേല്‍ ആക്രമണത്തിനുശേഷം ഇറാന്‍-യുഎസ് ആണവ ചര്‍ച്ചകള്‍ സ്തംഭിച്ചിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് നേരിട്ട് ബോംബാക്രമണം നടത്തിയതോടെ ബന്ധം കൂടുതല്‍ വഷളായി. ഈ സാഹചര്യത്തിലാണ് യൂറോപ്യന്‍ രാജ്യങ്ങളുമായി ചര്‍ച്ച നടത്താനുള്ള ഇറാന്റെ നീക്കം പ്രാധാന്യമര്‍ഹിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
