യുവതിയുമായി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു,  യുവാവിന് നഷ്ടമായത് സ്വർണമാലയും മൊബൈലും 

JULY 9, 2026, 8:52 PM

തൃശൂർ: ഇൻസ്റ്റഗ്രാം വഴി  പരിചയപ്പെട്ട് പ്രണയത്തിലായ യുവാവിനെ നേരിട്ടു കാണാനെന്ന് പറഞ്ഞു വിളിച്ചുവരുത്തി കബളിപ്പിച്ച് യുവാവിന്റെ നാലു പവന്റെ സ്വർണമാലയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിലെ പ്രതിയായ യുവതി അറസ്റ്റിൽ. 

തൃശൂർ പാവറട്ടി വെങ്കിടങ്ങ് പണ്ടാറമേട് എടക്കാട് വീട്ടിൽ ഹമിഷദാസി (25) നെയാണ് പീച്ചി പൊലീസ് പിടികൂടിയത്. 

കഴിഞ്ഞ ജൂൺ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേലക്കര സ്വദേശിയായ യുവാവിനെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഹമിഷദാസ് പീച്ചി ഡാമിൽവച്ച് നേരിട്ട് കാണാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു.

vachakam
vachakam
vachakam

പിന്നീട് ഡാമിന്റെ പാർക്കിങ് ഏരിയയിൽ വെച്ച് യുവാവിന്റെ കഴുത്തിൽ കിടക്കുന്ന നാലു പവന്റെ സ്വർണമാല ഊരി ധരിച്ചു. യുവാവ് എതിർത്തോടെ ബഹളംവച്ച് നാട്ടുകാരെ കൂട്ടുമെന്ന് ഭീഷണിപ്പെടുത്തി.

തുടർന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും കൈക്കലാക്കി മുങ്ങുകയായിരുന്നു. ഇതിനിടെ യുവതി യുവാവിന്റെ സ്വകാര്യ ഭാഗങ്ങളിൽ കടിച്ചു പരിക്കേൽപ്പിച്ചതായും പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


vachakam
vachakam
vachakam

 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam