പാക് അധിനിവേശ കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് 21 പാകിസ്താൻ സൈനികർ മരിച്ചു

JUNE 10, 2026, 8:33 AM

മുസാഫറാബാദ്: പാകിസ്താൻ അധിനിവേശ കശ്മീരിലെ മുസാഫറാബാദിന് സമീപം പാകിസ്താൻ സൈന്യത്തിന്റെ എം.ഐ-17 (Mi-17) ഹെലികോപ്റ്റർ തകർന്നുവീണു.

അപകടത്തിൽ 21 പാക് സൈനികർ കൊല്ലപ്പെട്ടു.നീലം വാലി സെക്ടറിലേക്ക് സൈനികരെ എത്തിക്കുന്നതിനുള്ള ദൗത്യത്തിനിടെ ഹെലികോപ്റ്ററിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് പാകിസ്താൻ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഐ.എസ്.പി.ആർ അറിയിച്ചു.

പൈലറ്റുമാർ അടിയന്തര ലാൻഡിങ്ങിന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നെന്നും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന 21 പേരും മരിച്ചതായും സൈന്യം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

vachakam
vachakam
vachakam

സംഭവത്തിൽ പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ അനുശോചനം രേഖപ്പെടുത്തി. അപകടത്തിന്റെ കൃത്യമായ സാങ്കേതിക കാരണം കണ്ടെത്താനായി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി അദ്ദേഹം അറിയിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam