ഇസ്ലാമാബാദ്: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്താന്‍ ധാരണയായി. ദോഹയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ഖത്തറും തുര്‍ക്കിയുമാണ് മധ്യസ്ഥരായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരാനും തീരുമാനമായി. സംഘര്‍ഷം രൂക്ഷമായതോടെയാണ് ദോഹയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നത്.
താലിബാന്‍ സര്‍ക്കാര്‍ തീവ്രവാദികള്‍ക്ക് സഹായം ചെയ്യുന്നതായി ആരോപിച്ചാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. സംഘര്‍ഷത്തില്‍ ഇരുഭാഗത്തും ആള്‍നാശമുണ്ടായി. പാക്കിസ്ഥാന്‍ സേന അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തിമേഖലകളില്‍ വെള്ളിയാഴ്ച രാത്രി നടത്തിയ ബോംബാക്രമണങ്ങളില്‍ 3 പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ മൂര്‍ച്ഛിച്ചു. താല്‍ക്കാലിക വെടിനിര്‍ത്തല്‍ 2 ദിവസത്തേക്കു കൂടി നീട്ടിയതിനു പിന്നാലെയായിരുന്നു ആക്രമണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്