ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു; ചൈനയില്‍ ഐ ഫോണുകളില്‍ ഇനി വാട്‌സ്ആപ്പും ത്രെഡുമില്ല

APRIL 19, 2024, 5:14 PM

ബീജിംഗ്: സാങ്കേതികവിദ്യയ്‌ക്കെതിരായ ചൈന-യുഎസ് യുദ്ധം ഒരു പുതിയ തലത്തിലേക്ക്. മെറ്റാ പ്ലാറ്റ്‌ഫോം സിഇഒ മാർക്ക് സക്കർബർഗിന് കനത്ത തിരിച്ചടിയായി ചൈനയുടെ പുതിയ ഉത്തരവ്. 

രാജ്യത്ത് ലഭ്യമായ ആപ്പ് സ്റ്റോറിൽ നിന്ന് വാട്ട്‌സ്ആപ്പ്, ത്രെഡ് എന്നീ ആപ്ലിക്കേഷനുകൾ നീക്കം ചെയ്യാൻ ചൈന ഉത്തരവിട്ടു.ഈ നിര്‍ദേശത്തിനു പിന്നാലെ ആപ്പ് സ്റ്റോറില്‍ നിന്ന് വാട്ട്സ്ആപ്പ്, ത്രെഡ് ആപ്പുകള്‍ മെറ്റ നീക്കം ചെയ്തു.

ദേശീയ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ആപ്പുകൾ നീക്കം ചെയ്യാൻ ചൈനയുടെ സൈബർസ്‌പേസ് അഡ്മിനിസ്‌ട്രേഷൻ ആപ്പിളിനോട് ഉത്തരവിടുകയായിരുന്നു. ഐഫോണുകളുടെ വലിയ വിപണിയാണ് ചൈന. 

vachakam
vachakam
vachakam

എന്നാല്‍, വിഷയത്തില്‍ തര്‍ക്കങ്ങള്‍ക്കില്ലെന്നും ബിസിനസ് നടത്തുന്ന രാജ്യങ്ങളുടെ നിയമങ്ങള്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചാണ് ആപ്പിള്‍ ചൈനയുടെ നിര്‍ദേശം അനുസരിച്ചത്. 

എന്നാല്‍, ഈ ആപ്പുകള്‍ക്കു പുറമെ ആപ്പ് സ്റ്റോറില്‍ നിന്ന് സിഗ്‌നല്‍, ടെലിഗ്രാം എന്നിവയും ആപ്പിള്‍ നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതില്‍ സിഗ്നല്‍ യുഎസ് ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന കമ്പനി ആണെങ്കില്‍ ടെലഗ്രാമിന്റെ ആസ്ഥാനം ദുബായ് ആണ്.

ചൈനീസ് ഇൻ്റർനെറ്റ് കമ്പനിയായ ബൈറ്റ് ഡാൻസ് ഉടമസ്ഥതയിലുള്ള ടിക് ടോക്കിനെതിരെ യുഎസ് ജനപ്രതിനിധി സഭ അടുത്തയാഴ്ച വോട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് മെറ്റയ്‌ക്കെതിരായ ചൈനീസ് നീക്കം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam