ഇറാനിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുമായി ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പൽ പണമടയ്ക്കുന്നതിലെ തടസ്സങ്ങൾ കാരണം ചൈനയിലേക്ക് തിരിച്ചുവിട്ടു എന്ന വാർത്തകൾ കേന്ദ്ര സർക്കാർ തള്ളി. ഇത്തരം പ്രചരണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും വന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രം അറിയിച്ചു.
ഇന്ത്യയിലെ വാഡിനാർ തുറമുഖത്തേക്ക് വരികയായിരുന്ന കപ്പൽ പണമടയ്ക്കുന്നതിലെ പ്രശ്നങ്ങൾ മൂലമാണ് റൂട്ട് മാറ്റിയതെന്നായിരുന്നു പ്രചരണം. എന്നാൽ കപ്പലുകളുടെ സഞ്ചാരപഥം മാറുുന്നത് സ്വാഭാവികമാണെന്ന് കേന്ദ്രം വിശദീകരിച്ചു. വാണിജ്യപരമായ കാരണങ്ങളാലും പ്രവർത്തനപരമായ സൗകര്യങ്ങൾക്കുമായാണ് പലപ്പോഴും ഇത്തരം മാറ്റങ്ങൾ സംഭവിക്കാറുള്ളത്.
ഇന്ത്യ നിലവിൽ 40-ലധികം രാജ്യങ്ങളിൽ നിന്നാണ് എണ്ണ ഇറക്കുമതി ചെയ്യുന്നത്. ആവശ്യമായ എണ്ണ എവിടെ നിന്ന് വാങ്ങണം എന്നതിൽ ഇന്ത്യൻ കമ്പനികൾക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. നിലവിലെ ആഗോള സാഹചര്യത്തിൽ രാജ്യത്തിന് ആവശ്യമായ ഇന്ധനം ഇന്ത്യൻ കമ്പനികൾ ഉറപ്പാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണത്തിൽ തടസ്സമില്ലെന്നും കേന്ദ്രം കൂട്ടിചേർത്തു.
ഇറാനിൽ നിന്നുള്ള എണ്ണ വാങ്ങുന്നതിന് പണമിടപാട് സംബന്ധിച്ച യാതൊരു വിധ തടസ്സങ്ങളും നിലവിലില്ല. വ്യാജമായ പ്രചരണങ്ങളിൽ ജനങ്ങൾ വിശ്വസിക്കരുതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. എൽപിജി വിതരണത്തെക്കുറിച്ചുള്ള തെറ്റായ വാർത്തകളും മന്ത്രാലയം തള്ളിക്കളഞ്ഞു.
മംഗലാപുരം തുറമുഖത്ത് ഇറാനിൽ നിന്നുള്ള എൽപിജി കപ്പൽ വിജയകരമായി എത്തിയിട്ടുണ്ട്. ഇതിന്റെ ചരക്ക് ഇറക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങൾ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ ബാധിക്കില്ല.
വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമായി തുടരുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എണ്ണ വിപണിയിൽ നടത്തുന്ന ഇടപെടലുകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്.
ഊർജ്ജ മേഖലയിലെ സ്വയംപര്യാപ്തത ഉറപ്പാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. വരും മാസങ്ങളിലേക്കുള്ള എണ്ണ ശേഖരം ഇന്ത്യ നേരത്തെ തന്നെ ഉറപ്പാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രാജ്യത്ത് ഇന്ധന ക്ഷാമം ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും കേന്ദ്രം ഉറപ്പുനൽകുന്നു.
English Summary: The Indian government has rejected claims that an Iranian oil tanker headed for India was diverted to China due to payment issues. Petroleum Ministry clarified that such reports are factually incorrect and misleading. Officials stated that India has secured its crude oil requirements and there are no hurdles in payments for Iranian oil imports.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, India Iran Oil News, India Rejects Rumors, Petroleum Ministry India, Iran China Oil Trade, USA News, USA News Malayalam
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഐ.പി.സി.എൻ.എ ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ 'കേരളം ഇലക്ഷൻ ഡിബേറ്റ് 2026' ഏപ്രിൽ 6ന്
ഷിക്കാഗോ മലയാളി അസോസിയേഷന്റെ നാഷണൽ 56 കാർഡ് ഗെയിം രജിസ്ട്രേഷൻ വൻ വിജയത്തിലേക്ക്
'ട്രംപിനേക്കാൾ സുരക്ഷിതം ഞങ്ങളുടെ തടവറയിൽ'; കാണാതായ അമേരിക്കൻ പൈലറ്റിന്റെ അമ്മയ്ക്ക് ഇറാന്റെ സന്ദേശം,
ക്യാബിനറ്റിൽ വൻ അഴിച്ചുപണിക്ക് ഡൊണാൾഡ് ട്രംപ്; ഇറാൻ യുദ്ധത്തിനെതിരെ പ്രതിഷേധം ശക്തം, പ്രതിരോധ