ഗാസ സിറ്റി: ഗാസയിലെ പട്ടിണി കിടക്കുന്ന ജനങ്ങളുടെ പേരില്‍ ആഗോളതലത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെ, ഫ്രാന്‍സ് പാലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുമെന്ന് വ്യാഴാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചു. സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് മാക്രോണ്‍ എക്സിലെ ഒരു പോസ്റ്റിലൂടെ വ്യക്തമാക്കി.
'ഇന്നത്തെ അടിയന്തര കാര്യം ഗാസയിലെ യുദ്ധം അവസാനിക്കുകയും സാധാരണ ജനങ്ങളെ രക്ഷിക്കുകയും ചെയ്യുക എന്നതാണ്.'-അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
2023 ഒക്ടോബര്‍ 7 ന് നടന്ന ഹമാസ് ആക്രമണങ്ങള്‍ക്ക് ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇസ്രായേലിന് പിന്തുണ വാഗ്ദാനം ചെയ്യുകയും യഹൂദ വിരുദ്ധതയ്ക്കെതിരെ ഇടയ്ക്കിടെ സംസാരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന യുദ്ധത്തില്‍, പ്രത്യേകിച്ച് സമീപ മാസങ്ങളില്‍ അദ്ദേഹം കൂടുതല്‍ നിരാശനായിരുന്നു. പാലസ്തീനെ അംഗീകരിക്കുന്ന ഏറ്റവും വലുതും ശക്തവുമായ യൂറോപ്യന്‍ രാജ്യമാണ് ഫ്രാന്‍സ്. യൂറോപ്പിലെ ഒരു ഡസനിലധികം രാജ്യങ്ങള്‍ ഉള്‍പ്പെടെ 140 ലധികം രാജ്യങ്ങള്‍ പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നുണ്ട്.
യൂറോപ്പിലെ ഏറ്റവും വലിയ ജൂത ജനസംഖ്യയും പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യയും ഫ്രാന്‍സിനുണ്ട്. മിഡില്‍ ഈസ്റ്റിലെ പോരാട്ടം പലപ്പോഴും ഫ്രാന്‍സിലെ പ്രതിഷേധങ്ങളിലേക്കോ മറ്റ് സംഘര്‍ഷങ്ങളിലേക്കോ വ്യാപിക്കുന്നു. അതേസമയം തീരുമാനത്തെക്കുറിച്ച് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്രകടമൊന്നും നടത്തിയില്ല. ഫ്രാന്‍സ് വിദേശകാര്യ മന്ത്രി അടുത്ത ആഴ്ച യുഎന്നില്‍ ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ച് ഒരു സമ്മേളനം സംഘടിപ്പിക്കുന്നു. കഴിഞ്ഞ മാസം, മാക്രോണ്‍ പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള തന്റെ ദൃഢനിശ്ചയം പ്രകടിപ്പിച്ചു. മൂന്ന് ദശലക്ഷം പാലസ്തീനികള്‍ ഇസ്രായേല്‍ സൈനിക ഭരണത്തിന്‍ കീഴിലാണ് വസിക്കുന്നത്. ജനവാസ കേന്ദ്രങ്ങളില്‍ പാലസ്തീന്‍ അതോറിറ്റി പരിമിതമായ സ്വയംഭരണാവകാശം പ്രയോഗിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
