ഇസ്രയേൽ-ഹമാസ് യുദ്ധത്തിന്റെ 85-ാം ദിവസത്തിലേക്ക്കടന്നപ്പോഴും ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്ക് അറുതിയില്ല.യുദ്ധത്തിൽ അടിയന്തര ഉത്തരവ് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക വെള്ളിയാഴ്ച (ഡിസംബർ 29) അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഐസിജെ) സമീപിച്ചു. ഹമാസിനെതിരായ അടിച്ചമർത്തൽ കാരണം 1948 ലെ വംശഹത്യ കൺവെൻഷൻ പ്രകാരമുള്ള ബാധ്യതകൾ ഇസ്രായേൽ ലംഘിച്ചുവെന്ന് പ്രഖ്യാപിക്കണമെന്നാണ് ദക്ഷിണാഫ്രിക്കയുടെ ആവശ്യം.
ഇസ്രായേൽ-ഹമാസ് യുദ്ധം: ഏറ്റവും പുതിയ അപ്ഡറ്റുകൾ
• കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 187 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ മുനമ്പിലെ ആരോഗ്യ അധികൃതർ അറിയിച്ചു.സംഘർഷം ആരംഭിച്ചതിനുശേഷം ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 21,507 ആയി ഉയർന്നിട്ടുണ്ട്.
• ഹമാസ് നേതാവ് യഹ്യ സിൻവാറിന്റെ ഗാസയിലെ ഒളിത്താവളങ്ങളിലൊന്ന് തകർത്തതായി അവകാശവാദം ഉന്നയിച്ചുകൊണ്ട് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) രംഗത്ത് വന്നു
• ഗാസയിൽ വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികളുടെ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന.കുട്ടികളെയും പ്രായമായവരെയും ഇത് കാര്യമായി ബാധിക്കുമെന്നാണ് നിരീക്ഷണം
• യുദ്ധം അവസാനിപ്പിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നതായി ഗാസക്കാർ. "ഈ യുദ്ധം മതി! ഞങ്ങൾ ആകെ തളർന്നുപോയി. തണുത്ത കാലാവസ്ഥയിൽ ഞങ്ങൾ നിരന്തരം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പലായനം ചെയ്യപ്പെടുന്നു,"
• വെസ്റ്റ് ബാങ്കിൽ രണ്ട് പലസ്തീനികളെ ഇസ്രായേൽ സൈന്യം വധിച്ചു: അധിനിവേശ വെസ്റ്റ് ബാങ്കിൽ രണ്ട് ഫലസ്തീനികളെ വെടിവെച്ച് കൊന്നതായി ഇസ്രായേൽ സൈന്യം വെള്ളിയാഴ്ച പറഞ്ഞു.
ENGLISH SUMMARY: Live updates on Hamas-Israel war
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്