കുവൈറ്റ് സിറ്റി: പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് കാലാവധി അഞ്ച് വര്‍ഷമായി ഉയര്‍ത്തി കുവൈറ്റ് ഭരണകൂടത്തിന്റെ ഉത്തരവ്. കുവൈറ്റ് പൗരന്‍മാരുടെയും ഗള്‍ഫ് പൗരന്‍മാരുടെയും ഡ്രൈവിങ് ലൈസന്‍സുകളുടെ കാലാവധിയും വര്‍ധിപ്പിച്ചിട്ടുണ്ട്.
ലൈസന്‍സ് കാലാവധി അഞ്ച് വര്‍ഷമാക്കി ദീര്‍ഘിപ്പിച്ചത് പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണ്. ഏതാനും മാസം മുമ്പ് വരെ ഒരു വര്‍ഷമായിരുന്നു പ്രവാസികളുടെ ലൈസന്‍സിന് നല്‍കിയിരുന്ന കാലാവധി. ഇത് വര്‍ഷം തോറും പുതുക്കണമായിരുന്നു. അത് അടുത്തിടെ മൂന്ന് വര്‍ഷം വരെ നീട്ടി നല്‍കിയിരുന്നു. ഇപ്പോഴത് അഞ്ച് വര്‍ഷമാക്കി ഉയര്‍ത്തിക്കൊണ്ടാണ് പുതിയ തീരുമാനം.
കുവൈറ്റ് പൗരന്‍മാരുടെയും ഗള്‍ഫ് പൗരന്‍രുടെയും ഡ്രൈവിങ് ലൈസന്‍സുകളുടെ കാലാവധി 15 വര്‍ഷമാക്കിയാണ് വര്‍ധിപ്പിച്ചത്. നേരത്തെ കുവൈറ്റ് പൗരരുടെ ഡ്രൈവിങ് ലൈസന്‍സുകളുടെ കാലാവധി 10 വര്‍ഷമായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍-യൂസഫ് അല്‍-സബാഹ് പുറപ്പെടുവിച്ച തീരുമാന പ്രകാരം, പ്രവാസികളുടെ ലൈസന്‍സിനുള്ള കാലാവധി മൂന്ന് വര്‍ഷമായി ഉയര്‍ത്തിയിരുന്നു. ഈ കാലാവധിയാണ് ഇപ്പോള്‍ അഞ്ച് വര്‍ഷമായി ഉയര്‍ത്തിയത്. തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരും. പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് കര്‍ശനമായ വ്യവസ്ഥകളാണ് കുവൈറ്റില്‍ ഉള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്