കുവൈത്ത് രാജ്യത്ത് ഡെലിവറി ആപ്പുകളിലൂടെ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിച്ച് പുതിയ ഉത്തരവ്. വാണിജ്യ-വ്യവസായ മന്ത്രി ഒസാമ ബോഡിയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.
ഈ ഉത്തരവുപ്രകാരം ഡെലിവറി പ്ലാറ്റ്ഫോമുകൾ അല്ലെങ്കിൽ സമാനമായ ഡിജിറ്റൽ മാർഗങ്ങൾ വഴി പുകയില, സിഗരറ്റ് തുടങ്ങിയ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് ഇനി അനുവദിക്കില്ല.
പുകയിലയും അതിന്റെ അനുബന്ധ ഉൽപ്പന്നങ്ങളും, എല്ലാ തരത്തിലുള്ള സിഗരറ്റുകളും ഇലക്ട്രോണിക് സിഗരറ്റുകളും (ഇ-സിഗരറ്റ്), അവ ഉപയോഗിക്കാൻ വേണ്ട ഉപകരണങ്ങൾ, ഉപകരണങ്ങളുടെ ഭാഗങ്ങൾ, ആക്സസറികൾ എന്നിവയെല്ലാം ഓൺലൈൻ ഡെലിവറി സേവനങ്ങളിലൂടെ വിൽക്കുന്നത് നിരോധിച്ചു കൊണ്ടാണ് പുതിയ ഉത്തരവ്.
നിയമലംഘനം കണ്ടെത്തിയാൽ, മറ്റ് നിയമങ്ങളിൽ പറഞ്ഞിരിക്കുന്ന കടുത്ത ശിക്ഷകൾക്ക് പുറമെ വാണിജ്യ മന്ത്രാലയം അധിക നടപടികൾ സ്വീകരിക്കാനും കഴിയുമെന്ന് ഉത്തരവിൽ പറയുന്നു. അതിൽ മുന്നറിയിപ്പ് നൽകൽ, നിയമം ലംഘിച്ച സ്ഥാപനത്തെ താൽക്കാലികമായി അടയ്ക്കൽ, വീണ്ടും വീണ്ടും നിയമലംഘനം നടന്നാൽ ലൈസൻസ് റദ്ദാക്കൽ, എന്നിവയും ഉൾപ്പെടുന്നു.
പുതിയ ഉത്തരവ് നടപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തരവ് പുറപ്പെടുവിച്ച ദിവസം മുതൽ തന്നെ ഇത് പ്രാബല്യത്തിൽ വരും. ഈ തീരുമാനത്തോട് വിരുദ്ധമായ പഴയ നിയമ വ്യവസ്ഥകൾ റദ്ദാക്കുകയും ഓഫീഷ്യൽ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
