കൊല്ലം: കൊല്ലം സ്വദേശിയായ പ്രവാസിയെ ഒമാനിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തന്നൂർ മീനാട് നെടുങ്ങോലം കുഞ്ഞൻപിള്ള മന്ദിരത്തിൽ രാമഭദ്രൻ (56) ആണ് മരിച്ചത്.
വെള്ളിയാഴ്ച മുതൽ രാമഭദ്രനെ താമസസ്ഥലത്ത് നിന്ന് കാണാതായിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും ഞായറാഴ്ച ഒമാൻ റോയൽ പൊലീസിൽ (ആർ.ഒ.പി) പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സമൈലിലെ സെൻട്രൽ ജയിലിലേക്കുള്ള വഴിയരികിൽ രാമഭദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ 15 വർഷമായി സമൈലിലെ ലിസൂക്ക് മേഖലയിൽ ഓട്ടോമൊബൈൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു രാമഭദ്രൻ. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ ഒമാൻ അധികൃതർ അന്വേഷണം തുടരുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
പരേതരായ പത്മനാഭപിള്ള–ചെല്ലമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: അഞ്ജന, അഖിൽ. സഹോദരങ്ങൾ: രാമദാസ്, ബേബി ഗിരിജ, സുദേവൻ, സഹദേവൻ, ശ്രീദേവി, ഗിരിജാകുമാരി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
