മോസ്‌കോ: റഷ്യയുമായുള്ള സഖ്യം കൂടുതല്‍ ശക്തമാകുകയാണെങ്കില്‍ ഉക്രെയ്‌നിലെ യുദ്ധത്തെ പിന്തുണയ്ക്കാന്‍ ഉത്തര കൊറിയ 1,00,000 സൈനികരെ കൂടി അയച്ചേക്കാമെന്ന് വിലയിരുത്തല്‍. പടിപടിയായി സൈനികരുടെ സാന്നിധ്യം വര്‍ധിപ്പിക്കുകയാവും ഉത്തരകൊറിയ ചെയ്യുകയെന്നും വിശകലന വിദഗ്ധര്‍ പറയുന്നു.
നേരത്തെ, ദക്ഷിണ കൊറിയയിലെ ഉക്രെയ്ന്‍ അംബാസഡര്‍ ഡിമിട്രോ പൊനോമരെങ്കോ സമാനമായ ആശങ്കകള്‍ പങ്കുവെച്ചിരുന്നു, തുടക്കത്തില്‍ 15,000 ഉത്തര കൊറിയന്‍ സൈനികരെ റഷ്യയുടെ കുര്‍സ്‌ക് മേഖലയിലേക്കും കിഴക്കന്‍ ഉക്രെയ്‌നിലെ അധിനിവേശ പ്രദേശങ്ങളിലേക്കും വിന്യസിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ സംഭവവികാസം ഉക്രെയ്‌നിന്റെ സഖ്യകക്ഷികള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. അവര്‍ ഉത്തരകൊറിയയുടെ യുദ്ധ പങ്കാളിത്തം സംഘര്‍ഷത്തിലെ ഒരു വലിയ വര്‍ദ്ധനവായി കാണുന്നു. മോസ്‌കോയും പ്യോങ്യാങ്ങും തമ്മിലുള്ള അടുത്ത ബന്ധം ചൈന-യുഎസ് പിരിമുറുക്കങ്ങളാല്‍ തളര്‍ന്നിരിക്കുന്ന ഇന്തോ-പസഫിക്കിനെ അസ്ഥിരപ്പെടുത്തുമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ആശങ്കപ്പെടുന്നു.
ബ്രസീലില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയില്‍ ഇത് പ്രധാന വിഷയമാകുമെന്ന് പ്രതീക്ഷിക്കുന്നു. ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് തന്റെ ആശങ്ക റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് നേരിട്ട് പ്രകടിപ്പിച്ചു. ഉത്തര കൊറിയന്‍ സൈനികരെ വിന്യസിക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് അദ്ദേഹം പുടിന് മുന്നറിയിപ്പ് നല്‍കി. റിയോയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ ഷോള്‍സ് പദ്ധതിയിടുന്നു.
റഷ്യയുടെയും ഉത്തരകൊറിയയുടെയും അടുത്ത സഖ്യകക്ഷിയായ ചൈന, ഉത്തരകൊറിയയുടെ സൈനിക പിന്തുണയെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ല. കൊറിയന്‍ പെനിന്‍സുലയിലെ സംഘര്‍ഷം പൊതുവെ ഒഴിവാക്കുന്ന ജിന്‍പിംഗ്, ഇതിനകം തന്നെ പിരിമുറുക്കത്തിലുള്ള യുഎസ്-ചൈന ബന്ധങ്ങളില്‍ ഉത്തര കൊറിയ വിഷയം ഒരു ബാധ്യതയായി കണ്ടേക്ക
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്