കൊവിഡ് 19ന്റെ പുതിയ വകഭേദമായ ജെഎന്‍.1(JN.1 varient). കുവൈറ്റില്‍ സ്ഥിരീകരിച്ചു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും കടുത്ത നിയന്ത്രണങ്ങള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗബാധയുണ്ടെന്ന് തോന്നുന്നവര്‍ സ്വയം ഐസൊലേറ്റ് ചെയ്യണമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയ വക്താവും ഹെല്‍ത്ത് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ ഡയറക്ടറുമായ ഡോ. അബ്ദുല്ല അല്‍ സനദ് നിര്‍ദ്ദേശിച്ചു.
നിലവിലെ സ്ഥിതി ആശങ്കാജനകമല്ല. എന്നാല്‍ ലക്ഷണങ്ങള്‍ കൂടുതല്‍ ദിവസം നിലനില്‍ക്കുകയാണെങ്കില്‍ വൈദ്യസഹായം തേടണമെന്നും അദ്ദേഹം പറഞ്ഞു.
കുവൈറ്റില്‍ ജെഎന്‍.1 അല്ലാതെ മറ്റ് കൊവിഡ് വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടോയെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക സംഘം പരിശോധിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്