ന്യൂഡല്‍ഹി: ഇന്ത്യയെ ആഗോള ശക്തിയെന്ന് വിശേഷിപ്പിച്ച് ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഗിദെയോന്‍ സര്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയെ ഒരു ഗ്ലോബല്‍ സൂപ്പര്‍ പവര്‍ എന്ന് ഗിദെയോന്‍ വിശേഷിപ്പിച്ചത്.
പ്രതിരോധം, നൂതനാശയങ്ങള്‍, ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനം, വ്യാപാരം തുടങ്ങി എല്ലാ മേഖലകളിലും ഇരു ജനാധിപത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധം എക്കാലത്തെക്കാളും ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സൗഹൃദത്തിന് തങ്ങള്‍ നന്ദിയുള്ളവരാണ്. പ്രതിരോധ സഹകരണത്തില്‍ ഒരു ധാരണാപത്രത്തില്‍ ഒപ്പുവെക്കാന്‍ ഇരുരാജ്യങ്ങളും തയ്യാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിരോധം, കൃഷി, സമ്പദ് വ്യവസ്ഥ തുടങ്ങിയ മേഖലകളില്‍ മുന്നോട്ട് പോകുകയാണ്. ഈ ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള ആഗ്രഹം എപ്പോഴുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് ശേഷമുള്ള ഇന്ത്യയുടെ പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
