ടെഹ്‌റാന്‍: ഇറാനെതിരെയുള്ള ട്രംപിന്റെ ഒപ്പുകള്‍ക്ക് യാതൊരു വിലയുമില്ലെന്ന് പരമോന്നത നേതാവ് മൊജ്തബ ഖമേനി വ്യക്തമാക്കുന്നു. ഇറാനും അമേരിക്കയും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രം യു.എസ് ആവര്‍ത്തിച്ച് ലംഘിച്ച പശ്ചാത്തലത്തിലാണ് രൂക്ഷവിമര്‍ശനം. ട്രംപിന്റെ ഒപ്പ് തീര്‍ത്തും വിലകെട്ടതും വിശ്വാസ്യതയില്ലാത്തതുമാണെന്ന് ശനിയാഴ്ച പുറത്തുവിട്ട ലിഖിത പ്രസ്താവനയിലൂടെ ഖമേനി തുറന്നടിച്ചു.
കഴിഞ്ഞ ആഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതിനെത്തുടര്‍ന്ന് യു.എസും ഇറാനും തമ്മില്‍ പരസ്പരം വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു. ഇത് മേഖലയില്‍ വീണ്ടുമൊരു സമ്പൂര്‍ണ്ണ യുദ്ധത്തിന്റെ ആശങ്കകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ഇതിനിടെയാണ് യു.എസിന് കനത്ത മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് രംഗത്തെത്തിയിരിക്കുന്നത്.
ഇറാന്‍ ജനതയ്ക്കും അവരുടെ പ്രതിരോധ മുന്നണിക്കും യു.എസിനെ പഠിപ്പിക്കാന്‍ ഒരിക്കലും മറക്കാത്ത ചില പാഠങ്ങളുണ്ടെന്ന് ഓര്‍ക്കണമെന്നും ഖമേനി മുന്നറിയിപ്പ് നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
